പട്ടം എ. താണുപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പട്ടം താണുപിള്ള
പട്ടം എ. താണുപിള്ള

പട്ടം താണുപിള്ള


ഔദ്യോഗിക കാലം
ഫെബ്രുവരി 22, 1960 - സെപ്റ്റംബർ 26, 1962
മുൻ‌ഗാമി ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
പിൻ‌ഗാമി ആർ. ശങ്കർ

ജനനം 1885 ജൂലൈ 15(1885-07-15)
പട്ടം, തിരുവനന്തപുരം കേരളം
മരണം 1970 ജൂലൈ 27(1970-07-27) (പ്രായം 85)
പൗരത്വം ഇന്ത്യൻ
രാഷ്ട്രീയ പാർട്ടി പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
സ്വദേശം പട്ടം, തിരുവനന്തപുരം


പട്ടം താണുപിള്ള (ജൂലൈ-15, 1885 - ജൂലൈ-27, 1970) വരദരായന്റെയും ഈശ്വരി അമ്മയുടെയും മകനായി തിരുവനന്തപുരത്തെ പട്ടത്ത് ജനിച്ചു. അദ്ദേഹത്തിന്റെ ശരിയായ പേര് എ. താണുപിള്ള എന്നായിരുന്നെങ്കിലും പട്ടം എന്നാണ് അദ്ദേഹം ജനങ്ങളുടെ ഇടയിൽ അറിയപ്പെട്ടത്.

ഒരു ഉത്തരവാദിത്വമുള്ള സർക്കാരിനുവേണ്ടിയുളള പ്രക്ഷോഭം ദിവാൻ സർ സി.പി.രാമസ്വാമി അയ്യരുടെ പുറത്താക്കലിൽ കലാശിച്ചു. സർ സി.പി. 1947 ഓഗസ്റ്റ് 19ന് തിരുവിതാംകൂർ വിട്ടു. 1948 മാർച്ച് 24-നു രൂപവത്കരിച്ച തിരുവിതാംകൂറിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ പട്ടം പ്രധാനമന്ത്രിയായി [1]. എങ്കിലും സംസ്ഥാന കോൺഗ്രസ് പാർട്ടിയിലെ ഉൾപിണക്കങ്ങൾ കാരണം പട്ടം 1948 ഒക്ടോബർ 17നു രാജിവെച്ചു. 1949 ജൂലൈ 1നു തിരുവിതാംകൂറും കൊച്ചി രാജ്യവും ഒന്നിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപവത്കരിച്ചു.

ഈ കാലയളവിൽ പട്ടം കോൺഗ്രസ് വിട്ട് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പി.എസ്.പി.)യിൽ ചേർന്നു. രണ്ടാമത്തെ തിരു-കൊച്ചി തിരഞ്ഞെടുപ്പിനുശേഷം പട്ടം തിരു-കൊച്ചി സംസ്ഥനത്തിന്റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 1954 മാർച്ച് 3 മുതൽ 1955 ഫെബ്രുവരി 2 വരെ അദ്ദേഹം ഒരു കൂട്ടുകക്ഷി സർക്കാരിനെ നയിച്ചു. കേരള സംസ്ഥാനം 1956 നവംബർ 1 നു രൂപീകൃതമാവുകയും (കേരളസംസ്ഥാന പിറവി കാണുക സംസ്ഥാനം രാഷ്ട്രപതി ഭരണത്തിൻ കീഴിലാവുകയും ചെയ്തു.

1957 മാർച്ചിൽ നടന്ന കേരള സംസ്ഥനത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിക്കു ഭൂരിപക്ഷം ലഭിക്കുകയും ഇ.എം.എസ്. നമ്പൂതിരിപ്പാട് കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുകയും ചെയ്തു. (1957 ഏപ്രിൽ 5 മുതൽ 1959 ജൂലൈ 31 വരെ). ആദ്യത്തെ കേരള നിയമസഭയിലേക്ക് പട്ടം തിരുവനന്തപുരം-2 നിയോജകമണ്ഡലത്തിൽ നിന്ന് പി.എസ്.പി. സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടു. വിമോചന സമരത്തെ തുടർന്ന് ഇ.എം.എസ് മന്ത്രിസഭ പുറന്തള്ളപ്പെട്ടു.

1960ൽ നടന്ന തെരഞ്ഞെടുപ്പിനെ തുടർന്ന് പട്ടം താണുപിള്ള ഒരു കൂട്ടുകക്ഷി സംവിധാനത്തെ പ്രതിനിധീകരിച്ച് കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായി. അദ്ദേഹം 1960 ഫെബ്രുവരി 22 മുതൽ 1962 സെപ്റ്റംബർ 9 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹം 1962ൽ പഞ്ചാബ് ഗവർണറായി സ്ഥാനമേറ്റു. 1964 മെയ് 4 മുതൽ 1968 ഏപ്രിൽ 11 വരെ അദ്ദേഹം ആന്ധ്രാപ്രദേശ് ഗവർണറായിരുന്നു.

Commons:Category
വിക്കിമീഡിയ കോമൺസിലെ Chief Ministers of Kerala എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

അനുബന്ധം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റ്
മുൻഗാമി
ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
കേരളത്തിലെ മുഖ്യമന്ത്രിമാർ
1960– 1962
പിൻഗാമി
ആർ. ശങ്കർIndia1931flag.png      ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ           Marche sel.jpg
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - കൂടുതൽ...
"http://ml.wikipedia.org/w/index.php?title=പട്ടം_എ._താണുപിള്ള&oldid=1804183" എന്ന താളിൽനിന്നു ശേഖരിച്ചത്