ആർ. സുഗതൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർ. സുഗതൻ
ആർ. സുഗതൻ

ഒന്നും, രണ്ടും കേരള നിയമസഭയകളിലെ അംഗം
പദവിയിൽ
1957 – 1964
മണ്ഡലം കാർത്തികപ്പള്ളി

ജനനം 1901 ഡിസംബർ 23(1901-12-23)
മരണം 1970 ഫെബ്രുവരി 14 (പ്രായം 68)
രാഷ്ട്രീയകക്ഷി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
മതം ഹിന്ദുമതം
As of ജനുവരി 4, 2012
ഉറവിടം: നിയമസഭ

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിൽ ആദ്യകാല ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച നേതാക്കളിൽ ഒരാളുമാണ് സുഗതൻ സാർ എന്നറിയപ്പെട്ടിരുന്ന ആർ. സുഗതൻ ‌(23 ഡിസംബർ 1901-14 ഫെബ്രുവരി 1970). ഇദ്ദേഹം രണ്ട് തവണ വീതം തിരുക്കൊച്ചി നിയമസഭയിലും കേരള നിയമസഭയിലും അംഗമായിട്ടുണ്ട്. 1952-ൽ ആലപ്പുഴയിൽ നിന്നും 1954-ൽ മാരാരിക്കുളത്തു നിന്നുമാണ് ഇദ്ദേഹം തിരുക്കൊച്ചി നിയമസഭയിലേക്കെത്തിയത്[1]. ഒന്നും രണ്ടും കേരളനിയമസഭകളിൽ കാർത്തികപ്പള്ളി നിയോജകമണ്ഡലത്തിൽ[2] നിന്നാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിലൂടെ 1938-ൽ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് പതിനഞ്ച് വർഷം മുൻപ് ഇദ്ദേഹം അധ്യാപകവൃത്തിയിലേർപ്പെട്ടിരുന്നു. 1939-ൽ ആർ. സുഗതൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലംഗമായി. സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളിൽ പങ്കെടുക്കുക വഴി ഏകദേശം നാലരക്കൊല്ലക്കാലം ജയിൽ വാസം അനുഷ്ഠിച്ചു. ഓൾ ട്രാവകൂർ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി; അഖില കേരള ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. ജന്മാവകാശമായി ലഭിച്ച സ്വത്തുവകകൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇദ്ദേഹം നൽകുകയുണ്ടായി.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ആർ._സുഗതൻ&oldid=1181398" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ