ടി.കെ. രാമകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി.കെ. രാമകൃഷ്ണൻ
ടി.കെ. രാമകൃഷ്ണൻ

ജനനം 1922
മരണം 2006 ഏപ്രിൽ 21 (പ്രായം 84)
രാഷ്ട്രീയകക്ഷി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
ജീവിതപങ്കാളി ഗൗരി
മക്കൾ ഒരാൺകുട്ടി, നാല് പെൺകുട്ടികൾ
മതം ഹിന്ദുമതം
As of നവംബർ 28, 2011
ഉറവിടം: നിയമസഭ


കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവായിരുന്നു ടി.കെ. രാമകൃഷ്ണൻ (1922-2006). കേരള നിയമസഭയുടെ പ്രതിപക്ഷനേതാവ്, ഇടതുജനാധിപത്യമുന്നണി സർക്കാറുകളിൽ വിവിധ വകുപ്പുകളുടെ മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹം ഒരു എഴുത്തുകാരൻ കൂടിയായിരുന്നു.

[തിരുത്തുക] ജീവിതം

ടി.കെ.യുടെ പേരിലുള്ള സാംസ്കാരിക കേന്ദ്രത്തിന്റെ ശിലാസ്ഥാപന ചടങ്ങ്

1922 ൽ എറണാകുളം ജില്ലയിലെ ഏരൂർ എന്ന സ്ഥലത്തായിരുന്നു ജനനം. തൃപ്പൂണിത്തുറ ആയിരുന്നു പ്രവർത്തനമണ്ഡലം. വിദ്യാർഥിപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ എത്തിയ ടി.കെ. രാമകൃഷ്ണൻ കമ്മ്യൂണിസ്റ്റ്, കർഷകപ്രസ്ഥാനങ്ങളുടെ നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. 1941 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. ക്വിറ്റ് ഇൻഡ്യ സമരത്തിൽ പങ്കെടുത്തതിനാൽ കലാലയത്തിൽ നിന്നു പുറത്താക്കി.എറണാകുളം ജില്ലയിലെ ബോട്ട്, ക്വാറി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ നിർണ്ണായകപങ്ക് വഹിച്ചു. കേരളകർഷകസംഘം ജനറൽ സെക്രട്ടറി ആയും അഖിലേന്ത്യാകിസ്സാൻസഭയുടെ വൈസ് പ്രസിഡണ്ട് ആയും പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഉൾപ്പെടെ നിരവധി തവണ ജയിൽവാസം അനുഭവിച്ചു.

പന്ത്രണ്ട് തവണ കേരളനിയമസഭയിലേക്ക് മത്സരിക്കുകയും ഒൻപതു തവണ സാമാജികൻ ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കണയന്നൂർ, തൃപ്പൂണിത്തുറ, കോട്ടയം മണ്ഡലങ്ങളെ പ്രതിനിധീകരിച്ച ഇദ്ദേഹം ഭവന, മത്സ്യബന്ധന, സഹകരണ, സാംസ്കാരികവകുപ്പുകൾ കൈകാര്യം ചെയ്യുകയും 1977-80 കാലഘട്ടത്തിൽ പ്രതിപക്ഷനേതാവായി സേവനം അനുഷ്ഠിക്കുകയും ചെയ്തു.

ഇദ്ദേഹം ഒരു സാംസ്കാരിക പ്രവർത്തകനും, പത്രലേഖകനുമായിരുന്നു. ത്യാഗഭവനം, ആരാധന, ഗ്രാമത്തകർച്ച എന്നീ നാടകങ്ങളും കല്ലിലെ തീപ്പൊരി എന്ന നോവലും രചിച്ചിട്ടുണ്ട്. [1]

2006 ഏപ്രിൽ 21-ന് അന്തരിച്ചു. [2]

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ടി.കെ._രാമകൃഷ്ണൻ&oldid=1155434" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ