കെ.പി. കോസലരാമദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.പി. കോസലരാമദാസ്

മൂന്നാം കേരള നിയമ സഭയിലെ സാമാജികനും തിരുവനന്തപുരം മുൻ മേയറുമായിരുന്നു കെ.പി. കോസലരാമദാസ് (26 നവംബർ 1928 - 3 ജൂൺ 2013). നക്സൽ പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലർത്തി നിയമസഭാംഗത്വം രാജിവച്ചു.

ജീവിതരേഖ[തിരുത്തുക]

കെ.പി. ദാസിന്റെ മകനായി തിരുവനന്തപുരത്ത് ജനിച്ചു. നിയമ ബിരുദധാരിയാണ്.[1] അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യകാലപ്രവർത്തകനായ കോസല രാമദാസ് സിപിഐ എം രൂപീകരണത്തോടെ അതിന്റെ സജീവ പ്രവർത്തകനായി. 1952 മുതൽ പതിനാറ് വർഷത്തോളം തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായിരുന്നു. 1967 ൽ മേയറായി.[2] സി.പി.ഐ.എം സ്ഥാനാർത്ഥിയായി 1967 ൽ ആറ്റിങ്ങലിൽ നിന്ന് വക്കം പുരുഷോത്തമനെ പരാജയപ്പെടുത്തി എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടു. പാർലമെന്ററി സംവിധാനത്തോടുള്ള വിരക്തിയിൽ 18 മാസം മാത്രം നീണ്ട നിയമസഭാംഗത്വവും സി.പി.ഐ.എം ആലുവ സംസ്ഥാന സമ്മേളനത്തോടെ പാർട്ടി അംഗത്വവും ഉപേക്ഷിച്ചു.

സി.പി.ഐ.എമ്മിൽനിന്ന് പുറത്തായതിന് ശേഷം ചാരുമജുംദാറിന്റെ ന നക്സലൈറ്റ് പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലർത്തി. അടിയന്തരാവസ്ഥ കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. വയനാട് നടന്ന ആക്ഷനുകളിൽ വിയോജിപ്പ് പ്രകടിപ്പിച്ച് നക്സൽ ബന്ധം ഉപേക്ഷിച്ചു. പിന്നീട് ട്രേഡ് യൂണിയൻ രംഗത്തു ശ്രദ്ധ കേന്ദ്രീകരിച്ചു. ദീർഘകാലം കെ.എസ്.ആർ.ടി.സി , കെ.എസ്.ഇ.ബി എന്നിവയിലെ യൂണിയനുകളുടെ പ്രസിഡന്റായിരുന്നു. ഇന്ത്യാ - ചൈനാ സൌഹൃദ സംഘത്തിന്റെ മുഖ്യസംഘാടകനും അഖിലേന്ത്യാ പ്രസിഡന്റുമായിരുന്നു. നിരവധി തവണ ചൈന സന്ദർശിച്ചു.[3] കേരള ട്രേഡ്‌ യൂണിയൻ സെന്റർ (കെ.റ്റി.യു.സി) സ്ഥാപിച്ച് പ്രവർത്തിച്ചു.[4]

അവലംബം[തിരുത്തുക]

  1. http://www.niyamasabha.org/codes/members/m297.htm
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-17. Retrieved 2013-06-04.
  3. "മുൻ എംഎൽഎ കോസല രാമദാസ് അന്തരിച്ചു". ദേശാഭിമാനി. 4 ജൂൺ 2013. Retrieved 4 ജൂൺ 2013.
  4. "കെ.പി. കോസലരാമദാസ് അന്തരിച്ചു". മനോരമ. 2013 ജൂൺ 4. Archived from the original on 2013-06-04. Retrieved 2013 ജൂൺ 4. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=കെ.പി._കോസലരാമദാസ്&oldid=3629091" എന്ന താളിൽനിന്ന് ശേഖരിച്ചത്