ജി. കാർത്തികേയൻ (ഒന്നാം കേരള നിയമസഭാംഗം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇതേ പേരിലുള്ള കോൺഗ്രസ് നേതാവിനെക്കുറിച്ചറിയാൻ, ജി. കാർത്തികേയൻ എന്ന താൾ കാണുക.
| ജി. കാർത്തികേയൻ | |
|
|
|
| പദവിയിൽ 1957 – 1959 |
|
| മുഖ്യമന്ത്രി | ഇ.എം.എസ്. നമ്പൂതിരിപ്പാട് |
|---|---|
| മുൻഗാമി | ഇല്ല |
| പിൻഗാമി | പി.കെ. കുഞ്ഞ് |
| മണ്ഡലം | കൃഷ്ണപുരം |
|
|
|
| ജനനം | 1925 ഡിസംബർ |
| മരണം | 2001 ഡിസംബർ 2 (പ്രായം 76) |
| രാഷ്ട്രീയകക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
| മതം | ഹിന്ദുമതം |
| As of സെപ്റ്റംബർ 27, 2011 ഉറവിടം: നിയമസഭ |
|
ഒന്നാം കേരളാ നിയമസഭയിൽ കൃഷ്ണപുരം നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ജി. കാർത്തികേയൻ (ഡിസംബർ 1925 - 2 ഡിസംബർ 2001). സി.പി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. 1948ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ കാർത്തികേയൻ അംഗമായത്.
കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സി.പി.ഐ. കൊല്ലം ജില്ലാ കമ്മിറ്റി സെക്രട്ടറി, സി.പി.ഐ. സംസ്ഥാന കൗൺസിലംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.