എം. കുമാരൻ
| എം. കുമാരൻ | |
|
ഒന്നാം കേരള നിയമസഭയിലെ അംഗം
|
|
| പദവിയിൽ 1957 – 1959 |
|
| മുൻഗാമി | ഇല്ല |
|---|---|
| പിൻഗാമി | പി.കെ. നാരായണൻ നമ്പ്യാർ |
| മണ്ഡലം | പേരാമ്പ്ര |
|
നാലാം കേരള നിയമസഭയിലെ അംഗം
|
|
| പദവിയിൽ 1970 – 1977 |
|
| മുൻഗാമി | ഇ.വി. കുമാരൻ |
| പിൻഗാമി | കണ്ടലോട്ട് കുഞ്ഞമ്പു |
| മണ്ഡലം | നാദാപുരം |
|
|
|
| ജനനം | 1920 ജൂലൈ 15 |
| മരണം | 1995 മാർച്ച് 30 (പ്രായം 74) |
| രാഷ്ട്രീയകക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
| ജീവിതപങ്കാളി | ടി.കെ. നാരായണി |
| മക്കൾ | ഒരു മകൻ, മൂന്ന് മകൾ |
| മതം | ഹിന്ദുമതം |
| As of ഒക്ടോബർ 13, 2011 ഉറവിടം: നിയമസഭ |
|
ഒന്നാം കേരളനിയമസഭയിൽ പേരാമ്പ്ര നിയോജകമണ്ഡലത്തേയും, നാലാം കേരളനിയമസയിൽ നാദാപുരം നിയോജകമണ്ഡലത്തേയും[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എം .കുമാരൻ (15 ജൂലൈ 1920 - 30 മാർച്ച് 1995). സി.പി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. ടി.കെ. നാരായണിയാണ് ഭാര്യ, ഒരാൺകുട്ടിയും മൂന്ന് പെൺകുട്ടികളുമുണ്ട്.
പ്രൈവറ്റ് മെമ്പേഴ്സ് ബിൽസ് ആന്റ് റെസലൂഷൻ കമ്മിറ്റി ചെയർമാൻ (1976-77), വടകര പഞ്ചായത്തംഗം (1952-62), മലബാർ ജില്ലാബോർഡംഗം (1954-58), വടകര മുനിസിപ്പൽ കൗൺസിലർ (1962-68), കേരള സർവകലാശാല സെനറ്റംഗം (1962-68), സി.പി.ഐ. കോഴിക്കോട് ജില്ലാ കൗൺസിൽ സെക്രട്ടറി, സി.പി.ഐ. എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. 1936-ൽ കോൺഗ്രസിൽ അംഗമായാണ് കുമാരൻ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്, പിന്നീട് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായ ഇദ്ദേഹം 1940-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1940-0 കാലഘട്ടങ്ങളിൽ ആറുവർഷത്തോളം സർക്കാരിനെതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. പ്രതീക്ഷ എന്ന മാസികയുടെ എഡിറ്ററായും കുമാരൻ പ്രവർത്തിച്ചിട്ടുണ്ട്.