പി.എസ്. കാർത്തികേയൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പി.എസ്. കാർത്തികേയൻ | |
|
ഒന്ന്, രണ്ട്, കേരളനിയമസഭകളിലെ അംഗം
|
|
| പദവിയിൽ 1957 – 1964 |
|
| മുൻഗാമി | ഇല്ല |
|---|---|
| പിൻഗാമി | കെ.ആർ. ഗൗരിയമ്മ |
| മണ്ഡലം | അരൂർ |
|
|
|
| ജനനം | 1918 ജനുവരി |
| മരണം | 1983 ജനുവരി 24 (പ്രായം 65) |
| രാഷ്ട്രീയകക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
| മതം | ഹിന്ദുമതം |
| As of സെപ്റ്റംബർ 28, 2011 ഉറവിടം: നിയമസഭ |
|
ഒന്നും രണ്ടും കേരളാ നിയമസഭകളിൽ[1] അരൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു പി.എസ്. കാർത്തികേയൻ (ജനുവരി 1918 - 24 ജനുവരി 1983). കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. 1949ലാണ് ഇദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.
പബ്ലിക്ക് അക്കൗണ്ട് കമ്മിറ്റി ചെയർമാൻ (1959), വായനശാല ഉപദേശക കമ്മിറ്റി ചെയർമാൻ (1960-64), ശ്രീനാരായണ ട്രസ്റ്റ് സെക്രട്ടറി, ശീനാരായണ ധർമ്മ പരിപാലന യോഗം മേധാവി; ശീനാരായണ ധർമ്മ പരിപാലന യോഗം, ശ്രീനാരായണ ട്രസ്റ്റ് ഇവിടങ്ങളിലെ ബോർഡ് ഓഫ് ട്രസ്റ്റി, എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. ദിനമണിയുടെ ചീഫ് എഡിറ്ററുമായിരുന്നു കാർത്തികേയൻ.