പി.കെ. ചാത്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.കെ. ചാത്തൻ
പി.കെ. ചാത്തൻ

പി.കെ. ചാത്തൻ മാസ്റ്റർ


കേരളത്തിന്റെ ആദ്യത്തെ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി
ഔദ്യോഗിക കാലം
ഏപ്രിൽ 4, 1957 - ജൂലൈ 31, 1959

കേരളത്തിന്റെ ആദ്യത്തെ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി
ഔദ്യോഗിക കാലം
ഏപ്രിൽ 4, 1957 - ജൂലൈ 31, 1959
മുൻ‌ഗാമി ഇല്ല
പിൻ‌ഗാമി കെ. കുഞ്ഞമ്പു

ജനനം 1920 ജനുവരി (1920-01-00)
കേരളം
മരണം 1988 ഏപ്രിൽ 22 (പ്രായം 68)
കേരളം
പൗരത്വം ഇന്ത്യൻ
രാഷ്ട്രീയ പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
ജീവിത പങ്കാളി കാളി

ഒന്നും, നാലും, അഞ്ചും കേരളാ നിയമസഭകളിലെ ഒരംഗമായിരുന്നു പി.കെ. ചാത്തൻ(1920- 22 ഏപ്രിൽ 1988). ചാലക്കുടി നിയമസഭാമണ്ഡലത്തിൽ നിന്നാണ് ചാത്തൻ മാസ്റ്റർ ഒന്നാം കേരള നിയമസഭയിലെത്തിയത്. കിളിമാനൂർ നിയമസഭാമണ്ഡലത്തേയാണ് നാലും അഞ്ചും നിയമസഭകളിൽ ഇദ്ദേഹം പ്രതിനിധീകരിച്ചത്. ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനായ ചാത്തൻ മാസ്റ്റർ 1954-56 വരെ തിരുക്കൊച്ചി നിയമസഭയിലും അംഗമായിരുന്നു. കാവാലൻ എന്നായിരുന്നു പിതാവിന്റെ പേര്, കാളിയാണ് ഭാര്യ മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയും ഇദ്ദേഹത്തിനുണ്ട്. ഒന്നാം കേരള നിയമസഭയിലെ തദ്ദേശസ്വയംഭരണം, പിന്നോക്ക വികസനം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തത് ചാത്തൻ മാസ്റ്ററായിരുന്നു.[1]

പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കേരള ഖാദി ഗ്രാമീണ വ്യവസായ ബോർഡ് ചെയർമാൻ, കേരള പുലയർ മഹാസഭയുടെ പ്രസിഡന്റ് എന്നീ നിലകളും ചാത്തൻ മാസ്റ്റർ പ്രവർത്തിച്ചിരുന്നു. 1988 ഏപ്രിൽ 22ന് തന്റെ 68ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=പി.കെ._ചാത്തൻ&oldid=1155291" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി