പി.പി. ഉമ്മർകോയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.പി. ഉമ്മർകോയ
പി.പി. ഉമ്മർകോയ

രണ്ടാം കേരള നിയമസഭയിലെ വിദ്യാഭ്യാസമന്ത്രി
പദവിയിൽ
ഫെബ്രുവരി 2 1960 – സെപ്റ്റംബർ 26 1962
മുഖ്യമന്ത്രി പട്ടം എ. താണുപിള്ള
മുൻഗാമി ജോസഫ് മുണ്ടശ്ശേരി
മണ്ഡലം മഞ്ചേരി

രണ്ടാം കേരള നിയമസഭയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി
പദവിയിൽ
സെപ്റ്റംബർ 26 1962 – സെപ്റ്റംബർ 10 1964
മുഖ്യമന്ത്രി ആർ. ശങ്കർ
മുൻ‌ഗാമി ഡി. ദാമോദരൻ പോറ്റി
പിൻ‌ഗാമി ടി.കെ. ദിവാകരൻ
മണ്ഡലം മഞ്ചേരി

ഒന്നും, രണ്ടും കേരള നിയമസഭകളിലെ അംഗം
പദവിയിൽ
1957 – 1954
മുൻ‌ഗാമി ഇല്ല
പിൻ‌ഗാമി എം. ചടയൻ
മണ്ഡലം മഞ്ചേരി

ജനനം 1922 ജൂലൈ 1(1922-07-01)
കോഴിക്കോട് ജില്ല
മരണം 2000 സെപ്റ്റംബർ 1 (പ്രായം 78)
രാഷ്ട്രീയകക്ഷി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
മതം ഇസ്‌ലാം
As of ജനുവരി 18, 2012
ഉറവിടം: നിയമസഭ

കേരളത്തിലെ മുൻമന്ത്രിയും ഒന്നും രണ്ടും കേരളനിയമസഭകളിലെ അംഗവുമായിരുന്നു പി.പി. ഉമ്മർകോയ (01 ജൂലൈ 1922 - 1 സെപ്റ്റംബർ 2000). ഒന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്ന[1] പി.പി. ഉമ്മർകോയ രണ്ട് തവണ കേരളത്തിന്റെ മന്ത്രിയായിട്ടുണ്ട്.[2]

1922 ജൂലൈ ഒന്നിന് കോഴിക്കോട് ജില്ലയിൽ ജനിച്ച ഉമ്മർകോയ ചെറുപ്പത്തിലെ പൊതുപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 1954-ൽ ഇദ്ദേഹം മദ്രാസ് നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരളസംസ്ഥാനം രൂപികൃതമായതിനു ശേഷം നടന്ന രണ്ട് നിയമസഭാതിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പ്രതിനിധിയായി മഞ്ചേരി നിയോജകമണ്ഡലത്തിൽ നിന്ന് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1960 ഫെബ്രുവരി 2 മുതൽ 1962 സെപ്റ്റംബർ 26 വരെ പട്ടം താണുപിള്ള മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി, 1962 സെപ്റ്റംബർ 26 മുതൽ 1964 സെപ്റ്റംബർ 10 വരെ ആർ. ശങ്കർ മന്ത്രിസഭയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിസ്ഥാനവും പി.പി. ഉമ്മർകോയ വഹിച്ചിട്ടുണ്ട്. കെ.പി.സി.സി. ഉപാധ്യക്ഷൻ, കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗം എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2000മാണ്ട് സെപ്റ്റംബർ ഒന്നിന് പി.പി. ഉമ്മർകോയ അന്തരിച്ചു.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=പി.പി._ഉമ്മർകോയ&oldid=1166381" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ