ലീലാ ദാമോദര മേനോൻ
| ലീലാ ദാമോദരമേനോൻ | |
|
ഒന്നും, രണ്ടും കേരള നിയമസഭകളിലെ അംഗം
|
|
| പദവിയിൽ 1957 – 1964 |
|
| മുൻഗാമി | ഇല്ല |
|---|---|
| പിൻഗാമി | വി. കുട്ടികൃഷ്ണൻ നായർ |
| മണ്ഡലം | കുന്ദമംഗലം |
|
എട്ടാം കേരള നിയമസഭയിലെ അംഗം
|
|
| പദവിയിൽ 1987 – 1991 |
|
| മുഖ്യമന്ത്രി | ഇ.കെ. നായനാർ |
| മുൻഗാമി | കെ.ഇ. ഇസ്മായിൽ |
| പിൻഗാമി | കെ.ഇ. ഇസ്മായിൽ |
| മണ്ഡലം | പട്ടാമ്പി |
|
|
|
| ജനനം | 1923 ജനുവരി 4 |
| മരണം | 1995 ഒക്ടോബർ 10 (പ്രായം 72) |
| രാഷ്ട്രീയകക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
| ജീവിതപങ്കാളി | കെ.എ. ദാമോദര മേനോൻ |
| മക്കൾ | മൂന്ന് ആൺകുട്ടികൾ, ഒരു പെൺകുട്ടി |
| മതം | ഹിന്ദുമതം |
| As of നവംബർ 3, 2011 ഉറവിടം: നിയമസഭ |
|
ഒന്നും, രണ്ടും കേരളനിയമസഭകളിൽ കുന്ദമംഗലം നിയോജകമണ്ഡലത്തേയും എട്ടാം നിയമസഭയിൽ പട്ടാമ്പി നിയോജകമണ്ഡലത്തേയും[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ലീലാ ദാമോദര മേനോൻ (4 ജനുവരി 1923 - 10 ഒക്ടോബർ 1995). കോൺഗ്രസ് പ്രതിനിധിയായാണ് ലീലാ ദാമോദര മേനോൻ കേരള നിയമസഭയിലേക്കെത്തിയത്. 1923 ജനുവരി 4ന് ജനിച്ചു. കെ.യു. കൃഷ്ണൻ നായാരായിരുന്നു പിതാവ്, മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.എ. ദാമോദരനെയാണ് ഇവർ വിവാഹം ചെയ്തത്. 1974-80 കാലഘട്ടങ്ങളിൽ രാജ്യസഭാംഗമായിരുന്ന ലീല ദാമോദര മേനോൻ 1957-58 വരെ അഷുറൻസ് കമ്മിറ്റിയുടെ ചെയർമാനുമായിരുന്നു.
കോൺഗ്രസ് നിയമസഭാപാർട്ടി ഖജാൻജി (1957-59), എ.ഐ.സി.സി.യുടെ കൺവീനർ, മദ്രാസ് സർവകലാശാല സെനറ്റംഗം, കേരളസർവകലാശാല സെനറ്റംഗം, മനുഷ്യാവകാശമകമ്മീഷന്റെ ഇന്ത്യൻ പ്രതിനിധി, മനുഷ്യാവകാശ കമ്മീഷന്റെ (ഇന്ത്യ) വൈസ് ചെയർമാൻ, അഖിലേന്ത്യ വനിതാ കോൺഫറൻസിന്റെ ജനറൽ സെക്രട്ടറി എന്നീ നിലകളിലും ലീലാ ദാമോദരൻ പ്രവർത്തിച്ചിട്ടുണ്ട്.
ചേട്ടന്റെ നിഴലിൽ എന്ന ഗ്രന്ഥത്തിന്(ജീവചരിത്രം) 1986-ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്[2].