കെ.ആർ. ഗൗരിയമ്മ
വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ കേരള രാഷ്ട്രീയത്തിൽ പ്രശസ്തയായ കെ.ആർ. ഗൗരിയമ്മ (ആംഗലേയം : K. R. Gowri Amma) കമ്യൂണിസ്റ്റു നേതാവും ഒന്നാമത് കേരളമന്ത്രിസഭയിലെ മന്ത്രിയുമായിരുന്നു. പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായിരുന്ന ഗൗരിയമ്മ; കെ.എ. രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14 ന് ജനിച്ചു[1]. ഏറ്റവുമധികം തവണ തിരഞ്ഞെടുക്കപ്പെട്ടയാൾ എന്ന റിക്കോർഡ് ഇവരുടെ പേരിലാണ്. ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം(85 വയസ്), ഏറ്റവും കൂടുതൽ കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങിയ വേറെയും പല റിക്കോർഡുകൾ ഇവരുടെ പേരിലുണ്ട്. കേരളത്തിൽ വിവിധകാലങ്ങളിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവർ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി(മാർക്സിസ്റ്റ്) അംഗം ആയിരുന്ന ഇവർ, പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടതിനെത്തുടർന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) രൂപവത്കരിച്ചു. കെ.ആർ. ഗൗരിയമ്മയുടെ ആത്മകഥ 2010-ൽ ആത്മകഥ-കെ.ആർ. ഗൗരിയമ്മ എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു.
[തിരുത്തുക] രാഷ്ട്രീയനിലപാട്
1957-ൽ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ടി.വി.തോമസും ഗൗരിയമ്മയും വിവാഹിതരായി. എന്നാൽ 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അവർ വിഭിന്ന ചേരികളിലായി.
കഴിവുറ്റ ഭരണാധികാരിയായി, ഗൗരിയമ്മയെ പലരും കണക്കാക്കുന്നു. കേരളത്തിൽ 1960-70-കളിൽ നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമത്തിന്റെ പ്രമുഖശില്പിയാണ് അവരെന്ന് പറയപ്പെടുന്നു. ആരേയും കൂസാത്ത വ്യക്തിത്വത്തിനുടമ എന്നും കരുതുന്നവരുണ്ട്. മാർക്സിസ്റ്റ് പാർട്ടിയിൽ നിന്ന് ഗൗരിയമ്മ പുറത്താക്കപ്പെട്ട സമയത്ത്, പ്രസിദ്ധ മലയാളകവി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ 'ഗൗരി' എന്ന കവിത ഈ വീക്ഷണം പ്രതിഭലിപ്പിക്കുന്നുണ്ട്.
കരയാത്ത ഗൗരി, തളരാത്ത ഗൗരി,
കലികൊണ്ടുനിന്നാൽ, അവൾ ഭദ്രകാളി.
ഇതുകേട്ടുകൊണ്ടേ, ചെറുബാല്യമെല്ലാം,
പതിവായി ഞങ്ങൾ ഭയമാറ്റി വന്നു.
എന്നിങ്ങനെയാണ് കവിത തുടങ്ങുന്നത്.
[തിരുത്തുക] അവലംബം
- 1919-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- ജൂലൈ 14-ന് ജനിച്ചവർ
- കേരള രാഷ്ട്രീയപ്രവർത്തകർ - അപൂർണ്ണലേഖനങ്ങൾ
- കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കൾ
- ഒന്നാം കേരള നിയമസഭയിലെ മന്ത്രിമാർ
- രണ്ടാം കേരള നിയമസഭാംഗങ്ങൾ
- മൂന്നാം കേരള നിയമസഭയിലെ മന്ത്രിമാർ
- നാലാം കേരള നിയമസഭാംഗങ്ങൾ
- ആറാം കേരള നിയമസഭയിലെ മന്ത്രിമാർ
- ഏഴാം കേരള നിയമസഭാംഗങ്ങൾ
- എട്ടാം കേരള നിയമസഭയിലെ മന്ത്രിമാർ
- ഒൻപതാം കേരള നിയമസഭാംഗങ്ങൾ
- പത്താം കേരള നിയമസഭാംഗങ്ങൾ
- പതിനൊന്നാം കേരള നിയമസഭയിലെ മന്ത്രിമാർ
- കേരളത്തിലെ റവന്യൂമന്ത്രിമാർ
- കേരളത്തിലെ വ്യവസായവകുപ്പ് മന്ത്രിമാർ
- കേരളത്തിലെ കൃഷിവകുപ്പ് മന്ത്രിമാർ
- കേരളത്തിലെ സാമൂഹികക്ഷേമവകുപ്പ് മന്ത്രിമാർ
- കേരളത്തിലെ രാഷ്ട്രീയ നേതാക്കളായ വനിതകൾ