സി.എച്ച്. കണാരൻ
| സി.എച്ച്. കണാരൻ | |
|
|
|
| പദവിയിൽ 1957 – 1959 |
|
| മുഖ്യമന്ത്രി | ഇ.എം.എസ്. നമ്പൂതിരിപ്പാട് |
|---|---|
| മുൻഗാമി | ഇല്ല |
| പിൻഗാമി | ഹമീദ് അലി |
| മണ്ഡലം | നാദാപുരം |
|
|
|
| ജനനം | 1909 കോഴിക്കോട് |
| മരണം | 1972 ഒക്ടോബർ 20 (പ്രായം 63) |
| രാഷ്ട്രീയകക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
| ജീവിതപങ്കാളി | പാർവതി |
| മക്കൾ | 2 ആൺകുട്ടികൾ, 2 പെൺകുട്ടികൾ |
| മതം | ഹിന്ദുമതം |
| As of സെപ്റ്റംബർ 26, 2011 ഉറവിടം: നിയമസഭ |
|
ഒന്നാം കേരളാ നിയമസഭയിൽ നാദാപുരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു സി.എച്ച്. കണാരൻ (1909 - 20 ഒക്ടോബർ 1972). സി.പി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. ആദ്യകാലങ്ങളിൽ അധ്യാപകനായാണ് ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്. 1951-56 കാലഘട്ടത്തിൽ മദ്രാസ് നിയമസഭയിൽ സി.എച്ച്. കണാരൻ അംഗമായിരുന്നു[1].
[തിരുത്തുക] ആദ്യകാലം
ചെറുകച്ചവടക്കാരനായ അനന്തന്റേയും ചീക്കോലിക്കരയി നാരായണിയുടെയും മകനായി 1909-ൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്[2]. തലശ്ശേരി ബി.ഇ.എം.പി. സ്കൂളിൽ നിന്നും 1929-ൽ മെട്രിക്കുലേഷൻ പാസ്സായ കണാരൻ സ്വാതന്ത്ര്യ സമരത്തിൽ ഉടൻ തന്നെ സജീവമായി.
[തിരുത്തുക] രാഷ്ട്രീയത്തിൽ
1932-ൽ ഗാന്ധിജിയുടെ നേതൃത്തത്തിലുള്ള നിസ്സഹകരണ പ്രസ്ഥാനത്തിൽ കണാരനും സജീവ പങ്കാളിയായി. ഈ കാലത്ത് ബ്രിട്ടീഷ് സർക്കാരിനെതിരെ പ്രസംഗിച്ചതിന് 13 മാസത്തെ തടവു ശിക്ഷ അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. ജയിൽ വാസക്കാലത്ത് പലനേതാക്കളുമായി പരിചയപ്പെടാൻ കണാരനു സാധിച്ചു. ജയിൽ മോചിതനായ ശേഷം ഒരു അധ്യാപകനായി ജോലിനോക്കി. തലശ്ശേരിയിലുള്ള ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് 1936-37 കാലഘട്ടത്തിൽ തലശ്ശേരിയിൽ നിന്നും കുറ്റ്യാടിവരെ ഒരു ജാഥ ഇദ്ദേഹം നയിക്കുകയുണ്ടായി. ഇതായിരുന്നു സി.എച്ച് നേതൃത്തം കൊടുത്ത ആദ്യ സമര പരിപാടി.
ആദ്യ കേരളനിയമസഭ പാസ്സാക്കിയ ഭൂപരിഷകരണ നിയമത്തിന്റെ മുഖ്യശിൽപികളിൽ ഒരാൾ സി.എച്ച്. ആയിരുന്നു. 1964 മുതൽ 1972 വരെ സി.പി.എം. സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. പാർവതിയായിരുന്നു ഭാര്യ ഇവർക്ക് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ടായിരുന്നു.
സി.എച്ചിന്റെ നൂറാം ജന്മശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം ജൂലൈ 29ന് തലശ്ശേരിയിൽ ടൗൺഹാളിൽ നടന്ന സമ്മേളനത്തിൽ സി.പി.ഐ (എം) ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് നിർവ്വഹിച്ചു. [3]