ആർ. ഗോവിന്ദൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആർ. ഗോവിന്ദൻ | |
ആർ. ഗോവിന്ദൻ |
|
|
|
|
| ജനനം | 1928 കേരളം |
|---|---|
| മരണം | 2005 നവംബർ 10 (പ്രായം 77) കേരളം |
| പൗരത്വം | ഇന്ത്യൻ |
| രാഷ്ട്രീയ പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
| ജീവിത പങ്കാളി | പൊടിച്ചി |
കമ്മ്യൂണിസ്റ്റ് പ്രവർത്തകനായ ഒരു രാഷ്ട്രീയനേതാവായിരുന്നു ആർ. ഗോവിന്ദൻ (1928 - 10 നവംബർ 2005). കുന്നത്തൂർ നിയോജക മണ്ഡലത്തേയാണ് ആർ. ഗോവിന്ദൻ ഒന്നാം കേരളനിയമസഭയിൽ പ്രതിനിധീകരിച്ചത്[1]. പിതാവിന്റെ പേര് രാമൻ എന്നായിരുന്നു, ചക്കി എന്നായിരുന്നു മാതാവിന്റെ പേര്. പൊടിച്ചിയായിരുന്നു ഭാര്യ; ഇവർക്ക് രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമുണ്ട്.
ഖാദിബോർഡ്, തിരുവിതാംകൂർ ദേവസ്വം ബോർഡ്, കൊല്ലം ജില്ലാഭരണ കൗൺസിൽ എന്നിവിടങ്ങളിൽ അംഗം; ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, രണ്ട് വർഷത്തോളം അധ്യാപനവൃത്തി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1949ലാണ് ഇദ്ദേഹം സി.പി.ഐ.യിൽ അംഗമായത്.