കുസുമം ജോസഫ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കുസുമം ജോസഫ് | |
|
ഒന്നും, രണ്ടും കേരള നിയമസഭകളിലെ അംഗം
|
|
| പദവിയിൽ 1957 – 1964 |
|
| മുൻഗാമി | ഇല്ല |
|---|---|
| പിൻഗാമി | ഇല്ല |
| മണ്ഡലം | കരിക്കോട് |
|
|
|
| ജനനം | 1926 ഏപ്രിൽ 13 |
| മരണം | 1991 ഡിസംബർ 14 (പ്രായം 65) |
| രാഷ്ട്രീയകക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
| മതം | ക്രിസ്തു മതം |
| As of നവംബർ 2, 2011 ഉറവിടം: നിയമസഭ |
|
ഒന്നും, രണ്ടും കേരളനിയമസഭകളിൽ കരിക്കോട് നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കുസുമം ജോസഫ് (13 ഏപ്രിൽ 1926 - 14 ഡിസംബർ 1991). കോൺഗ്രസ് പ്രതിനിധിയായാണ് കുസുമം ജോസഫ് കേരള നിയമസഭയിലേക്കെത്തിയത്. 1926 ഏപ്രിൽ 13ന് ജനിച്ചു. ജോസഫ് എന്നായിരുന്നു പിതാവിന്റെ പേര്. 1948-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്.
1952-ൽ കോൺഗ്രസ് വനിതാ വിഭാഗത്തിന്റെ (മൂവാറ്റുപുഴ) വൈസ് പ്രസിഡന്റ്, സംസ്ഥാന വനിതാ ഫ്രണ്ട് വൈസ് പ്രസിഡന്റ്, ഇടുക്കി ഡി.ഡി.ഡി. അംഗം, കോൺഗ്രസ് നിയമസഭാപാർട്ടി വിപ്പ് എന്നീരംഗങ്ങളിലും ഇവർ പ്രവർത്തിച്ചിരുന്നു.