കെ.ഒ. അയിഷാ ബായ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കെ.ഒ. അയിഷാ ബായ് | |
കെ.ഒ. അയിഷാ ബായ് |
|
|
കേരള നിയമസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ
|
|
| ഔദ്യോഗിക കാലം ജൂൺ 5, 1957 - ജൂലൈ 31, 1959 |
|
| മുൻഗാമി | ഇല്ല |
|---|---|
| പിൻഗാമി | എ. നസിബത്ത് ബീവി |
|
|
|
| ജനനം | 1926 ഒക്ടോബർ 25 കേരളം |
| മരണം | 2005 ഒക്ടോബർ 28 (പ്രായം 79) തിരുവനന്തപുരം, കേരളം |
| പൗരത്വം | ഇന്ത്യൻ |
| രാഷ്ട്രീയ പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
| ജീവിത പങ്കാളി | കെ. അബ്ദുൾ റസാക്ക് |
ആദ്യ കേരളാ നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു[1] കെ.ഒ. അയിഷാ ബായ്(25 ഒക്ടോബർ 1926 - 28 ഒക്ടോബർ 2005). ഒന്നും രണ്ടും കേരളാ നിയമസഭയിൽ കായംകുളം നിയോജക മണ്ഡലത്തിൽ നിന്നും കമ്മ്യൂണിസ്റ്റ് പ്രതിനിധിയായാണ് അയിഷാ നിയമസഭയിലേക്കെത്തിയത്[2]. കെ. ഉസ്മാൻ സാഹിബിന്റേയും ഫാത്തിമാ ബീവിയുടെയും മകളായി 1926 ഒക്ടോബർ 25ന് ജനിച്ചു. കെ. അബ്ദുൾ റസാക്കാണ് ഭർത്താവ് ഇവർക്ക് 2 ആൺകുട്ടികളും 2 പെൺകുട്ടികളുമുണ്ട്.
ഗവണ്മെന്റ് അഷുറൻസ് കമ്മിറ്റി ചെയർമാൻ (1961-63), കേരളാ മഹിളാസംഗം സംസ്ഥാന വൈസ് പ്രസിഡന്റ്, ദേശിയ സോഷ്യൽ വെൽഫെയർ ബോർഡംഗം, സംസ്ഥാന സോഷ്യൽ വെൽഫെയർ ബോർഡംഗം എന്നീ നിലകളിലും അയിഷാ പ്രവർത്തിച്ചിരുന്നു