പി. രവീന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി. രവീന്ദ്രൻ
പി. രവീന്ദ്രൻ

മൂന്നാം കേരള നിയമസഭയിലെ തൊഴിൽ, വനം, വ്യവസായം വകുപ്പ് മന്ത്രി
പദവിയിൽ
നവംബർ 1 1969 – ഓഗസ്റ്റ് 1 1970
മുഖ്യമന്ത്രി സി. അച്യുതമേനോൻ
മുൻഗാമി ടി.വി. തോമസ് (വ്യവസായം), മത്തായി മാഞ്ഞൂരാൻ (തൊഴിൽ), എം.കെ. കൃഷ്ണൻ (വനം)
പിൻഗാമി എൻ.ഇ. ബാലറാം (വ്യവസായം), ബേബി ജോൺ (തൊഴിൽ), കെ.ജി. അടിയോടി (വനം)
മണ്ഡലം ചാത്തന്നൂർ

ഒന്നും, രണ്ടും കേരളനിയമസഭകളിലെ അംഗം
പദവിയിൽ
1957 – 1964
മുൻ‌ഗാമി ഇല്ല
പിൻ‌ഗാമി ആർ.എസ്. ഉണ്ണി
മണ്ഡലം ഇരവിപുരം

മൂന്നും, നാലും കേരളനിയമസഭകളിലെ അംഗം
പദവിയിൽ
1967 – 1977
മുൻ‌ഗാമി ഇല്ല
പിൻ‌ഗാമി ജെ. ചിത്തരഞ്ജൻ
മണ്ഡലം ചാത്തന്നൂർ

എട്ടാം കേരളനിയമസഭയിലെ അംഗം
പദവിയിൽ
1987 – 1991
മുഖ്യമന്ത്രി ഇ.കെ. നായനാർ
മുൻ‌ഗാമി സി.വി. പത്മരാജൻ
പിൻ‌ഗാമി സി.വി. പത്മരാജൻ
മണ്ഡലം ചാത്തന്നൂർ

പത്താം കേരളനിയമസഭയിലെ അംഗം
പദവിയിൽ
1996 – നവംബർ 13 1997
മുഖ്യമന്ത്രി ഇ.കെ. നായനാർ
മുൻ‌ഗാമി സി.വി. പത്മരാജൻ
പിൻ‌ഗാമി എൻ. അനിരുദ്ധൻ
മണ്ഡലം ചാത്തന്നൂർ

ജനനം 1922 നവംബർ 14(1922-11-14)
മരണം 1997 നവംബർ 13 (പ്രായം 74)
രാഷ്ട്രീയകക്ഷി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
ജീവിതപങ്കാളി കെ. സാവിത്രിക്കുട്ടി
മക്കൾ ഒരു ആൺകുട്ടി, ഒരു പെൺകുട്ടി
മതം ഹിന്ദുമതം
As of ഡിസംബർ 13, 2011
ഉറവിടം: നിയമസഭ

കേരളത്തിലെ മുൻമന്ത്രിയും മുതിർന്ന സി.പി.ഐ. നേതാവുമായിരുന്നു പി. രവീന്ദ്രൻ (14 നവംബർ 1922 - 13 നവംബർ 1997). മൂന്നാം കേരളനിയമസഭയിൽ അച്യുതമേനോൻ മന്ത്രിസഭയിലെ തൊഴിൽ, വനം, വ്യവസായം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് പി. രവീന്ദ്രനായിരുന്നു[1]. പദ്മനാഭൻ എന്നായിരുന്നു പിതാവിന്റെ പേര്. കെ. സാവിത്രിക്കുട്ടിയാണ് ഭാര്യ ഒരു മകളുണ്ട്.

[തിരുത്തുക] രാഷ്ട്രീയ ജീവിതം

നിയമത്തിൽ ബിരുദധാരിയായിരുന്ന പി. രവീന്ദ്രൻ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും, സഹകരണപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും സജീവ പങ്കാളിയായിരുന്നു. രാഷ്ട്രീയ തടവുകാരനായി ജയിൽ വാസവും അനുഷ്ഠിക്കേണ്ടതായി വന്നിട്ടുണ്ട്. 1951ലും 1954ലും തിരുക്കൊച്ചി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം കേരള നിയമസഭയിലേക്ക് നിരവധി തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സി.പി.ഐ.യുടെ പ്രതിനിധിയായാണ് എല്ലാത്തവണയും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഒന്നും രണ്ടും കേരളനിയംസഭകളിൽ ഇരവിപുരം മണ്ഡലത്തിൽ നിന്നും മൂന്നും, നാലും, എട്ടും, പത്തും നിയമസഭകളിൽ ചാത്തന്നൂർ മണ്ഡലത്തിൽ നിന്നുമാണ് ഇദ്ദേഹം നിയമസഭയിലേക്കെത്തിയത്.

മൂന്നാം കേരളനിയമസഭയിലെ അച്യുതമേനോൻ മന്ത്രിസഭയിൽ 1969 നവംബർ ഒന്നു മുതൽ 1970ഓഗസ്റ്റ് ഒന്ന് വരെ തൊഴിൽ, വനം, വ്യവസായം എന്നീ വകുപ്പുകളുടെ ചുമതലയുള്ള ഒരു മന്ത്രിയായിരുന്ന പി.രവീന്ദ്രൻ പത്താം കേരളനിയമസഭയിലെ(1996) പ്രോ-ടൈം സ്പീക്കറുമായിരുന്നു[2].

സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടിവംഗം, സി.പി.ഐ. നിയമസഭാകക്ഷി നേതാവ് (1967-69), എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. പത്താം കേരളനിയമസഭയിലെ സാമാജികനായിരിക്കെ 1997 നവംബർ 13ന് ഇദ്ദേഹം അന്തരിച്ചു.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=പി._രവീന്ദ്രൻ&oldid=1181405" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി