എം. ഉമേഷ് റാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം. ഉമേഷ് റാവു
എം. ഉമേഷ് റാവു

പദവിയിൽ
1957 – 1964
മുഖ്യമന്ത്രി ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
മുൻഗാമി ഇല്ല
പിൻഗാമി കെ. മഹാബാല ഭണ്ഡാരി
മണ്ഡലം മഞ്ചേശ്വരം

ജനനം 1898 ഒക്ടോബർ 25(1898-10-25)
മരണം 1968 ഓഗസ്റ്റ് 21 (പ്രായം 69)
മതം ഹിന്ദുമതം
As of ജനുവരി 17, 2012
ഉറവിടം: കേരളനിയമസഭ

കേരളനിയമസഭയിൽ ആദ്യമായി എതിരില്ലാതെ[1] തിരഞ്ഞെടുക്കപ്പെട്ട അംഗമാണ് എം. ഉമേഷ് റാവു (25 ഒക്ടോബർ 1898 - 1968). ഒന്നാം കേരളനിയമസഭയിൽ മഞ്ചേശ്വരത്തു[2] നിന്ന് സ്വതന്ത്രനായാണ് ഇദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. അഭിഭാഷക വൃത്തി നോക്കിയിരുന്ന ഇദ്ദേഹം ബി.എൽ. ബിരുദധാരിയാണ്.

1921ലാണ് ഇദ്ദേഹം രാഷ്ട്രീയത്തിലേക്ക് വരുന്നത്, കാസർഗോഡ് താലൂക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, തെക്കൻ കാനറ ഡി.സി.സി പ്രസിഡന്റ്, കാസർഗോഡ് നെയ്ത്ത് സഹകരണസംഘത്തിന്റെ സ്ഥാപകൻ, തെക്കൻ കാനറ ജില്ലാ ബോർഡംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1968 ഓഗസ്റ്റ് 21ന് നിയമസഭ ഇദ്ദേഹത്തെ അനുശോചിച്ചു.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=എം._ഉമേഷ്_റാവു&oldid=1165222" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി