മാലേത്ത് ഗോപിനാഥപിള്ള
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മാലേത്ത് ഗോപിനാഥപിള്ള | |
|
|
|
| ജനനം | 1928 ജൂലൈ 2 കേരളം |
|---|---|
| പൗരത്വം | ഇന്ത്യൻ |
| രാഷ്ട്രീയ പാർട്ടി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
| ജീവിത പങ്കാളി | അനന്തലക്ഷ്മിയമ്മ (ഒന്നാം) കോമളവല്ലി പിള്ള (രണ്ടാം) |
| സ്വദേശം | കോട്ടയം |
കേരളാ നിയമസഭയിലെ ഒരു മുൻ സാമാജികനായിരുന്നു മാലേത്ത് ഗോപിനാഥപിള്ള (2 ജൂലൈ 1928 -). ഒന്നും രണ്ടും കേരളാ നിയമസഭകളിൽ ആറന്മുള മണ്ഡലത്തേ പ്രതിനിധീകരിച്ചത് ഗോപിനാഥപിള്ളയായിരുന്നു.[1] സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. കൊച്ചു കേശവപിള്ളയുടേയും മാണിക്ക്യ പിള്ള പാർവതിപിള്ളയുടെയും മകനായി ഇദ്ദേഹം 1928 ജൂലൈ 2നാണ് ഇദ്ദേഹം ജനിച്ചത്. അനന്തലക്ഷ്മിയമ്മയായിരുന്നു ആദ്യ ഭാര്യ, പിന്നീട് കോമളവല്ലി പിള്ളയെ വിവാഹം ചെയ്തു. രണ്ട് ആൺമക്കളും മൂന്ന് പെൺമക്കളും ഇദ്ദേഹത്തിനുണ്ട്.
എൻ.എസ്.എസ്. ഡയറക്ടർ ബോർഡംഗം,പള്ളിയോട സേവ സംഘം പ്രസിഡന്റ് (ആറന്മുള വള്ളംകളി), ശങ്കർ മന്ത്രിസഭയിലെ പാർലമെന്റ്രികാര്യ സെക്റ്റട്ടറി എന്നീ നിൽകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.