സി. അച്യുതമേനോൻ
| സി. അച്യുതമേനോൻ | |
സി. അച്യുതമേനോൻ |
|
|
കേരളത്തിന്റെ 5-ആമത്തെയും 6-ആമത്തെയുംമുഖ്യമന്ത്രി
|
|
| ഔദ്യോഗിക കാലം നവംബർ 1, 1969 - ഓഗസ്റ്റ് 1, 1970 ഒക്ടോബർ 1, 1970 - മാർച്ച് 25, 1977 |
|
| മുൻഗാമി | ഇ.എം.എസ്. നമ്പൂതിരിപ്പാട് |
|---|---|
| പിൻഗാമി | കെ. കരുണാകരൻ |
|
കേരളത്തിന്റെ ആദ്യ ധനകാര്യമന്ത്രി
|
|
| ഔദ്യോഗിക കാലം ഏപ്രിൽ 5, 1957 - ഓഗസ്റ്റ് 31, 1959 |
|
| മുൻഗാമി | ഇല്ല |
| പിൻഗാമി | ആർ. ശങ്കർ |
|
|
|
| ജനനം | 1913 ജനുവരി 13 പുതുക്കാട്, തൃശൂർ കേരളം |
| മരണം | ഓഗസ്റ്റ് 16 1991 |
| പൗരത്വം | ഇന്ത്യൻ |
| രാഷ്ട്രീയ പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
| ജീവിത പങ്കാളി | അമ്മിണി |
| സ്വദേശം | പുതുക്കാട്, തൃശൂർ |
ചേലാട്ട് അച്യുതമേനോൻ (ജനുവരി 13, 1913 - ഓഗസ്റ്റ് 16, 1991) സാഹിത്യകാരനും, ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവായിരുന്നു. 1969 നവംബർ 1 മുതൽ 1970 ഓഗസ്റ്റ് 1 വരെയും 1970 ഒക്ടോബർ 4 മുതൽ 1977 മാർച്ച് 25 വരെയും കേരളാ മുഖ്യമന്ത്രിയായിരുന്നു.
ഉള്ളടക്കം |
[തിരുത്തുക] ബാല്യം
തൃശൂർ ജില്ലയിൽ പുതുക്കാട് രാപ്പാൾ ദേശത്ത് മടത്തിവീട്ടിൽ അച്യുതമേനോന്റെയും ചേലാട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും പുത്രനായി 1913 ജനുവരി 13-ന് ജനിച്ചു [1]. നാലാം ക്ളാസു മുതൽ ബി.എ. വരെ മെരിറ്റ് സ്കോളർഷിപ്പോടുകൂടിയാണ് ഇദ്ദേഹം പഠിച്ചത്. തൃശൂർ സി.എം.എസ്. ഹൈസ്ക്കൂളിലും സെന്റ് തോമസ് കോളജിലും പഠിച്ചിരുന്ന കാലത്തുതന്നെ ഒരു മാതൃകാവിദ്യാർത്ഥി എന്ന നിലയിൽ ഇദ്ദേഹം പ്രശസ്തനായിരുന്നു. എസ്.എസ്.എൽ.സി. പരീക്ഷയിൽ കൊച്ചി സംസ്ഥാനത്ത് ഒന്നാമനായി വിജയം വരിച്ചു. പല വിഷയങ്ങളിലും പ്രാഗല്ഭ്യത്തിനുള്ള സ്വർണമുദ്രകൾ നേടി; ഇന്റർമീഡിയറ്റിനു റാങ്കും സ്കോളർഷിപ്പും സമ്പാദിച്ചു; ബി.എ.യ്ക്കു മദിരാശി സർവകലാശാലയിൽ ഒന്നാമനായി ജയിച്ചു. ബി.എൽ. പരീക്ഷയ്ക്കു തിരുവനന്തപുരം ലോ കോളജിൽ ഹിന്ദുനിയമത്തിൽ ഒന്നാം സ്ഥാനം നേടി 'വി. ഭാഷ്യം അയ്യങ്കാർ സ്വർണമെഡൽ' കരസ്ഥമാക്കി.
[തിരുത്തുക] രാഷ്ട്രീയജീവിതം
തൃശ്ശൂർ കോടതിയിൽ അല്പകാലം അഭിഭാഷകനായി ജോലിചെയ്തതിനുശേഷം അദ്ദേഹം കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1937-ൽ തൃശൂരിൽ നടന്ന രാഷ്ട്രീയ സമ്മേളനത്തിന്റെ സ്വാഗതസംഘം സെക്രട്ടറി ഇദ്ദേഹമായിരുന്നു. 1942 ഇൽ അദ്ദേഹം സി.പി.ഐ. യിൽ അംഗമായി. കൊച്ചി പ്രജാമണ്ഡലത്തിലും പിന്നീട് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലും തുടർന്ന് അതിന്റെ എക്സിക്യൂട്ടീവിലും കേന്ദ്ര സെക്രട്ടറിയേറ്റിലും അംഗമായി.
പല തവണ തടവുശിക്ഷ അനുഭവിക്കുകയും ഒളിവിൽ കഴിയുകയും ചെയ്തിട്ടുണ്ട്. ഒളിവിൽ കഴിഞ്ഞ കാലത്താണ്, 1952-ൽ തിരു-കൊച്ചി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 1957-ലും 1960-ലും 70-ലും നടന്ന തെരഞ്ഞെടുപ്പുകളിലും ഇദ്ദേഹം വിജയം വരിച്ചു.[2] ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ രൂപവത്കരിക്കപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭയിൽ (1957-59) അച്യുതമേനോൻ ധനകാര്യമന്ത്രി ആയിരുന്നു. 1968-ൽ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
1969-ൽ കേരളത്തിലെ ഐക്യമുന്നണി ഗവൺമെന്റ് രൂപവത്കരിച്ചപ്പോൾ മേനോൻ മുഖ്യമന്ത്രിയായി. 1970-ൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിനുശേഷവും (1977 വരെ) അച്യുതമേനോൻ തന്നെയായിരുന്നു മുഖ്യമന്ത്രി. കമ്യൂണിസ്റ്റു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി പലതവണ തെരഞ്ഞെടുക്കപ്പെട്ട അച്യുതമേനോൻ ഇന്ത്യൻ കമ്യൂണിസ്റ്റു പാർട്ടിയുടെ ദേശീയ കൌൺസിൽ അംഗമായിരുന്നു. സോവിയറ്റ് കമ്യൂണിസ്റ്റു പാർട്ടിയുമായി സംഭാഷണം നടത്തുന്നതിന് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിനിധി എന്ന നിലയിൽ ഇദ്ദേഹം മോസ്കോ സന്ദർശിച്ചിട്ടുണ്ട്.
[തിരുത്തുക] സാഹിത്യജീവിതം
പ്രതിഭാധനനായ ഒരു സാഹിത്യകാരൻകൂടിയായിരുന്നു അച്യുതമേനോൻ. ബഹുകാര്യവ്യഗ്രമായ രാഷ്ട്രീയജീവിതത്തിനിടയ്ക്ക് അനുഭവിക്കേണ്ടിവന്ന ജയിൽവാസം ഇദ്ദേഹത്തിനു ഗ്രന്ഥരചനയ്ക്ക് അവസരം നല്കി. എച്ച്.ജി. വെൽസിന്റെ ലോകചരിത്രസംഗ്രഹം പരിഭാഷയും, സോവിയറ്റ് നാടും ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ രണ്ടു ഗ്രന്ഥങ്ങളാണ്.
[തിരുത്തുക] പ്രധാന പുസ്തകങ്ങൾ
- ലോകചരിത്രസംഗ്രഹം (പരിഭാഷ)
- സോവിയറ്റ് നാട്
- കിസാൻ പാഠപുസ്തകം
- കേരളം-പ്രശ്നങ്ങളും സാധ്യതകളും
- സ്മരണയുടെ ഏടുകൾ
- വായനയുടെ ഉതിർമണികൾ
- ഉപന്യാസമാലിക
- പെരിസ്ട്രോയിക്കയും അതിന്റെ തുടർച്ചയും
- മനുഷ്യൻ സ്വയം നിർമ്മിക്കുന്നു (വിവർത്തനം)
- സി. അച്യുതമേനോൻ സമ്പൂർണ കൃതികൾ (15 വാല്യങ്ങൾ))
ഇവയ്ക്കുപുറമേ നിരവധി ലേഖനങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്.
ആത്മാർഥത കൊണ്ടും ആർജവം കൊണ്ടും ബഹുജനപ്രീതിനേടിയ രാഷ്ട്രീയനേതാവായിരുന്നു അച്യുതമേനോൻ. അച്യുതമേനോന്റെ കത്തുകളും ഡയറിക്കുറിപ്പുകളും മരണാനന്തരം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. എന്റെ ബാല്യകാലസ്മരണകൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡും (1978) സോവിയറ്റ് ലാന്റ് നെഹ്രു അവാർഡും ലഭിക്കുകയുണ്ടായി. മികച്ച പൊതു പ്രവർത്തനത്തിനുള്ള 1991-ലെ വി. ഗംഗാധരൻ സ്മാരക അവാർഡ് അച്യുതമേനോന് ലഭിക്കുകയുണ്ടായി. 1991 ഓഗസ്റ്റ് 16-ന് അന്തരിച്ചു.
[തിരുത്തുക] അവലംബം
- ↑ http://www.firstministry.kerala.gov.in/mla/c_atchutamenon.htm
- ↑ http://niyamasabha.org/codes/members/m016.htm
| മുൻഗാമി ഇ.എം.എസ്. നമ്പൂതിരിപ്പാട് |
കേരളത്തിലെ മുഖ്യമന്ത്രിമാർ 1969– 1977 |
പിൻഗാമി കെ. കരുണാകരൻ |
|
|||||||||||||||||||||||||||||
- കേരള രാഷ്ട്രീയപ്രവർത്തകർ - അപൂർണ്ണലേഖനങ്ങൾ
- 1913-ൽ ജനിച്ചവർ
- 1991-ൽ മരിച്ചവർ
- ജനുവരി 13-ന് ജനിച്ചവർ
- ഓഗസ്റ്റ് 16-ന് മരിച്ചവർ
- കേരളത്തിലെ സി.പി.ഐ. നേതാക്കൾ
- കേരളത്തിലെ മുഖ്യമന്ത്രിമാർ
- തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ
- രണ്ടാം കേരള നിയമസഭാംഗങ്ങൾ
- മൂന്നാം കേരള നിയമസഭാംഗങ്ങൾ
- നാലാം കേരള നിയമസഭാംഗങ്ങൾ
- ഒന്നാം കേരള നിയമസഭയിലെ മന്ത്രിമാർ
- കേരളത്തിലെ ധനകാര്യമന്ത്രിമാർ
- കേരളീയരായ രാജ്യസഭാംഗങ്ങൾ