ടി. മുരുഗേശൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുരുഗേശൻ തിരുവെങ്കടൻ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമിഎൻ. ഗണപതി
പിൻഗാമിഎൻ. ഗണപതി
മണ്ഡലംദേവികുളം
വ്യക്തിഗത വിവരങ്ങൾ
ജനനം(1917-09-00)സെപ്റ്റംബർ , 1917
രാഷ്ട്രീയ കക്ഷികോൺഗ്രസ്
As of നവംബർ 27, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ടി. മുരുഗേശൻ എന്ന മുരുഗേശൻ തിരുവെങ്കടൻ (സെപ്റ്റംബർ 1917-??)[1]. ദേവികുളം ദ്വയാംഗ നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം രണ്ടാം കേരളനിയമസഭയിൽ അംഗമായത്[2]. ഹരിജൻ സേവക് സംഘത്തിന്റെ സ്ഥാപകനും ചെയർമാനുമായിരുന്നു. കേരളാ പ്ലാന്റേഷൻ ഡിപ്രസ്ഡ് ക്ലാസ് ലീഗ് പ്രസിഡന്റ്; ഓൾ കേരള കാർഡമം പ്ലാന്റേഷൻ യൂണിയൻ പ്രസിഡന്റ്; സൗത്ത് ഇന്ത്യൻ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ സെക്രട്ടറി എന്നീ പദവികൾ വഹിച്ച മുരുഗേശൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പ്രവർത്തങ്ങളിലും സജീവമായിരുന്നു. പ്ലാന്റേഷൻ തൊഴിലാളികൾക്കായുള്ള സഹകരണ സംഘങ്ങളുടെ സംഘാടകനും കൂടിയായ ഇദ്ദേഹം ഒരു എസ്റ്റേറ്റ് സൂപർവൈസറും കൃഷിക്കാരനുമായിരുന്നു.

അവലംബം[തിരുത്തുക]

  1. "Members - Kerala Legislature". Retrieved 2020-11-30.
  2. "Members - Kerala Legislature". Retrieved 2020-11-30.
"https://ml.wikipedia.org/w/index.php?title=ടി._മുരുഗേശൻ&oldid=3481468" എന്ന താളിൽനിന്ന് ശേഖരിച്ചത്