പി.എസ്. ശ്രീനിവാസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.എസ്. ശ്രീനിവാസൻ
കേരളത്തിന്റെ റവന്യൂ, ടൂറിസം വകുപ്പ് മന്ത്രി
ഓഫീസിൽ
മാർച്ച് 26 1987 – ജൂൺ 17 1991
മുൻഗാമിപി.ജെ. ജോസഫ്
പിൻഗാമികെ.എം. മാണി, ആര്യാടൻ മുഹമ്മദ്
കേരളത്തിന്റെ റവന്യൂ, മത്സ്യബന്ധന വകുപ്പ് മന്ത്രി
ഓഫീസിൽ
ജനുവരി 25 1980 – ഒക്ടോബർ 20 1981
മുൻഗാമികെ.ജെ. ചാക്കോ
പിൻഗാമിപി.ജെ. ജോസഫ്
കേരളത്തിന്റെ വ്യവസായം, വനം വകുപ്പ് മന്ത്രി
ഓഫീസിൽ
നവംബർ 18 1978 – ഒക്ടോബർ 7 1979
മുൻഗാമിപി.കെ. വാസുദേവൻ നായർ, കാന്തലോട്ട് കുഞ്ഞമ്പു
പിൻഗാമികെ.എ. മാത്യു
കേരളത്തിന്റെ ഗതാഗതം, വൈദ്യുതി വകുപ്പ് മന്ത്രി
ഓഫീസിൽ
ഒക്ടോബർ 4 1970 – സെപ്റ്റംബർ 24 1971
മുൻഗാമികെ.എം. ജോർജ്ജ്, എം.എൻ. ഗോവിന്ദൻ നായർ
പിൻഗാമിഎം.എൻ. ഗോവിന്ദൻ നായർ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 25 1987 – മേയ് 14 1996
മുൻഗാമിടി.വി. വിജയരാജൻ
പിൻഗാമിഇ. ചന്ദ്രശേഖരൻ നായർ
മണ്ഡലംകരുനാഗപ്പള്ളി
ഓഫീസിൽ
ജനുവരി 25 1980 – മാർച്ച് 17 1982
മുൻഗാമിഎം.കെ. രാഘവൻ
പിൻഗാമിവയലാർ രവി
മണ്ഡലംചേർത്തല
ഓഫീസിൽ
മാർച്ച് 22 1977 – നവംബർ 30 1979
മുൻഗാമികെ.ആർ. ഗൗരിയമ്മ
പിൻഗാമികെ.ആർ. ഗൗരിയമ്മ
മണ്ഡലംഅരൂർ
ഓഫീസിൽ
ഫെബ്രുവരി 9 1960 – മാർച്ച് 22 1964
മുൻഗാമികെ.ആർ. നാരായണൻ
പിൻഗാമിഎം.കെ. കേശവൻ
മണ്ഡലംവൈക്കം
വ്യക്തിഗത വിവരങ്ങൾ
ജനനം(1923-09-00)സെപ്റ്റംബർ , 1923
മരണംജൂലൈ 9, 1997(1997-07-09) (പ്രായം 73)
തിരുവനന്തപുരം
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളിഭാരതി
കുട്ടികൾ1 മകൻ
മാതാപിതാക്കൾ
  • കെ. കൃഷ്ണൻ (അച്ഛൻ)
As of ഒക്ടോബർ 206, 2022
ഉറവിടം: നിയമസഭ

പി.എസ്. ശ്രീനിവാസൻ വൈക്കം നിയോജകമണ്ഡലത്തിൽ നിന്നും രണ്ടാം കേരള നിയമസഭയിലേക്ക് 1960-ൽ തിരഞ്ഞടുക്കപ്പെട്ടു[1]. മൂന്നാം കേരള നിയമസഭയിലേക്കും നാലാം കേരള നിയമസഭയിലേക്കും വൈക്കത്തു നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു[2][3]. എട്ടും ഒമ്പതും നിയമസഭകളിൽ കരുനാഗപ്പള്ളിയെ പ്രതിനിധീകരിച്ചു.

ജീവിതരേഖ[തിരുത്തുക]

1923 സെപ്തംബറിൽ ഇന്നത്തെ കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ഉല്ലലയിൽ കർഷകത്തൊഴിലാളിയായ കോപ്പുഴ കെ. കൃഷ്ണന്റേയും[4] നാരായണിയമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. ശ്രീനാരായണഗുരുവാണ് പി.എസ്സിന്റെ നാവിൽ ആദ്യാക്ഷരം കുറിച്ചത്. ചെറുപ്പത്തിലേ രാഷ്ട്രീയപ്രവർത്തനത്തിലേക്ക് ആകൃഷ്നാവുകയും ഒളിവുജീവിതം നയിക്കേണ്ടി വന്നതിനാൽ കലാലയജീവിതം വേണ്ടത്ര ഉണ്ടായിട്ടില്ല. പിന്നീട് ഹോമിയോ വൈദ്യം പഠിച്ച് രജിസ്റ്റേർഡ് ഹോമിയോ പ്രാക്ടീഷണറായി.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

കോൺഗ്രസ് പ്രവർത്തകനായി പൊതുപ്രവർത്തനം തുടങ്ങിയ പി.എസ്സ് പിന്നീട് ഇടതുപക്ഷ ആശയങ്ങളിൽ ആകൃഷ്ടനാവുകയും ചെത്തുത്തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവുമായി. 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അദ്ദേഹം സി.പി.ഐ പക്ഷത്ത് നിലയുറപ്പിച്ചു, സി.പി.ഐ ദേശീയ കൗൺസിൽ അംഗമായിരുന്നു. 1960 ൽ വൈക്കത്ത് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 67 ലും വിജയം ആവർത്തിച്ചു. 1970 ൽ വീണ്ടും വൈക്കത്ത് നിന്നും വിജയിച്ച് സി.അച്യുതമേനോൻ മന്ത്രിസഭയിൽ ഗതാഗതം, വൈദ്യുതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി. 1977 ൽ അരൂരിൽ നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത് 1978- 79 കാലത്ത് പി.കെ. വാസുദേവൻ നായർ മന്ത്രിസഭയിൽ വ്യവസായം, വനം വകുപ്പുകളുടെ മന്ത്രിയായി. 1980 ൽ ചേർത്തല നിന്നും തിരഞ്ഞെടുക്കപ്പെട്ട് ഇ.കെ. നായനാർ മന്ത്രിസഭയിൽ റവന്യു, തുറമുഖം വകുപ്പ് മന്ത്രിയായി. 1987 ൽ കരുനാഗപ്പള്ളിയിൽ നിന്നും വിജയിച്ച് നായനാർ മന്ത്രിസഭയിൽ ടൂറിസം, റവന്യു മന്ത്രിയായി അക്കാലത്താണ് കേരള ടൂറിസത്തിന് "ദൈവത്തിന്റെ സ്വന്തം നാട്" എന്ന പരസ്യവാചകം ഉണ്ടാകുന്നത്. 1991ലും കരുനാഗപ്പള്ളിയിൽ വിജയം ആവർത്തിച്ചു.[5].

നിയമസഭയിൽ[തിരുത്തുക]

[5]

# സാമാജികത്വം മണ്ഡലം
1 രണ്ടാം നിയമസഭ വൈക്കം
2 മൂന്നാം നിയമസഭ വൈക്കം
3 നാലാം നിയമസഭ വൈക്കം
4 അഞ്ചാം നിയമസഭ അരൂർ
5 ആറാം നിയമസഭ ചേർത്തല
6 എട്ടാം നിയമസഭ കരുനാഗപ്പള്ളി
7 ഒമ്പതാം നിയമസഭ കരുനാഗപ്പള്ളി

മന്ത്രിസഭയിൽ[തിരുത്തുക]

[5]

കാലം വകുപ്പുകൾ
4-10-1970 തൊട്ട് 24-9-1971 വൈദ്യുതി, ഗതാഗതം
18-11-1978 തൊട്ട് 7-10-1979 വ്യവസായം, വനം
25-1-1980 തൊട്ട് 20-10-1981 റവന്യൂ, ഫിഷറീസ്
26-3-1987 തൊട്ട് 17-6-1991 റവന്യൂ, വിനോദസഞ്ചാരം

1997 ജൂലൈ 9 ന് തിരുവനന്തപുരത്ത് അന്തരിച്ചു.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [6] [7]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1970-1977 വൈക്കം നിയമസഭാമണ്ഡലം പി.എസ്. ശ്രീനിവാസൻ സി.പി.ഐ.
1967-1970 വൈക്കം നിയമസഭാമണ്ഡലം പി.എസ്. ശ്രീനിവാസൻ സി.പി.ഐ.
1960-1964 വൈക്കം നിയമസഭാമണ്ഡലം പി.എസ്. ശ്രീനിവാസൻ സി.പി.ഐ.

അവലംബം[തിരുത്തുക]

  1. MEMBERS OF SECOND KLA (1960 - 1964)
  2. MEMBERS OF THIRD KLA (1967 - 1970)
  3. MEMBERS OF FOURTH KLA (1970 - 1977)
  4. "Members - Kerala Legislature". Retrieved 2021-07-07.
  5. 5.0 5.1 5.2 KERALA LEGISLATURE - MEMBERS - P. S. Sreenivasan
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-08-06.
  7. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=പി.എസ്._ശ്രീനിവാസൻ&oldid=4071029" എന്ന താളിൽനിന്ന് ശേഖരിച്ചത്