എ.എൽ. ജേക്കബ്
| എ.എൽ. ജേക്കബ്. | |
|
അഞ്ചാം നിയമസഭയിലെ കൃഷിവകുപ്പ് മന്ത്രി
|
|
| പദവിയിൽ സെപ്റ്റംബർ 10 1978 – ഒക്ടോബർ 7 1979 |
|
| മുഖ്യമന്ത്രി | പി.കെ. വാസുദേവൻ നായർ |
|---|---|
| മുൻഗാമി | കെ. ശങ്കരനാരായണൻ |
| പിൻഗാമി | എൻ.കെ. ബാലകൃഷ്ണൻ |
|
ഏഴാം നിയമസഭയിലെ കൃഷി, മത്സ്യബന്ധന വകുപ്പ് മന്ത്രി
|
|
| പദവിയിൽ സെപ്റ്റംബർ 1 1983 – മാർച്ച് 25 1987 |
|
| മുഖ്യമന്ത്രി | കെ. കരുണാകരൻ |
| മുൻഗാമി | സിറിയക് ജോൺ (കൃഷി) |
| പിൻഗാമി | വി.വി. രാഘവൻ (കൃഷി) ടി.കെ. രാമകൃഷ്ണൻ (മത്സ്യബന്ധനം) |
|
|
|
| ജനനം | 1911 ഏപ്രിൽ 11 |
| മരണം | 1995 സെപ്റ്റംബർ 20 (പ്രായം 84) |
| രാഷ്ട്രീയകക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) |
| ജീവിതപങ്കാളി | ഫിലോമിന ജേക്കബ് |
| മക്കൾ | അഞ്ച് ആൺമക്കളും മൂന്ന് പെൺമക്കളും |
| മതം | ക്രിസ്തുമതം |
| As of സെപ്റ്റംബർ 14, 2011 ഉറവിടം: [1] |
|
കേരളത്തിലെ ഒരു മുൻ മന്ത്രിയും കോൺഗ്രസ് പ്രവർത്തകനുമായിരുന്നു എ.എൽ. ജേക്കബ് (19 ഏപ്രിൽ 1911 - 20 സെപ്റ്റംബർ 1995). അഞ്ചും ഏഴും നിയമസഭകളിൽ കൃഷിവകുപ്പും, ഏഴാം നിയമസഭയിൽ മത്സ്യബന്ധന വകുപ്പും കൈകാര്യം ചെയ്തത് എ.എൽ. ജേക്കബായിരുന്നു[1]. ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ്, ഏഴ് നിയമസഭകളിൽ എറണാകുളം മണ്ഡലത്തിൽ നിന്നാണ് എ.എൽ. ജേക്കബ് കേരളാ നിയമസഭയിലേക്കെത്തിയത്. കൊച്ചി നിയമസഭ, തിരുക്കൊച്ചി നിയമസ എന്നീ നിയമസഭകളിലും അദ്ദേഹം അംഗമായിരുന്നു. ലിഗോറി ജേക്കബിന്റെ മകനായി 1911 ഏപ്രിൽ 19നാണ് എ.എൽ. ജേക്കബ് ജനിച്ചത്; ഫിലോമിന ജേക്കബ്ബാണ് ഭാര്യ അഞ്ച് ആൺമക്കളും മൂന്ന് പെൺമക്കളും ഇദ്ദേഹത്തിനുണ്ട്.
1932ൽ കോൺഗ്രസിൽ ചേർന്ന ജേക്കബ് ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്തിരുന്നു. കേരള സർവകലാശാല സെനറ്റംഗം, കൊച്ചി സർവകലാശാല സെനറ്റംഗം, കേരള സ്പോർട്സ് കൗൺസിലംഗം, കെ.പി.സി.സി.(ഐ) പ്രസിഡന്റ്, എന്നീ നിലകളിലും എ.എൽ. ജേക്കബ് പ്രവർത്തിച്ചിരുന്നു. ഓൾകേരള വെയിറ്റ് ലിഫ്റ്റിംഗ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും ഇദ്ദേഹമായിരുന്നു.
[തിരുത്തുക] അവലംബം
- 1911-ൽ ജനിച്ചവർ
- 1995-ൽ മരിച്ചവർ
- ഏപ്രിൽ 19-ന് ജനിച്ചവർ
- സെപ്റ്റംബർ 20-ന് മരിച്ചവർ
- ഒന്നാം കേരള നിയമസഭാംഗങ്ങൾ
- രണ്ടാം കേരള നിയമസഭാംഗങ്ങൾ
- നാലാം കേരള നിയമസഭാംഗങ്ങൾ
- അഞ്ചാം കേരള നിയമസഭയിലെ മന്ത്രിമാർ
- ആറാം കേരള നിയമസഭാംഗങ്ങൾ
- ഏഴാം കേരള നിയമസഭയിലെ മന്ത്രിമാർ
- കേരളത്തിലെ കോൺഗ്രസ് നേതാക്കൾ
- കേരളത്തിലെ കൃഷിവകുപ്പ് മന്ത്രിമാർ
- കേരളത്തിലെ മത്സ്യബന്ധനവകുപ്പ് മന്ത്രിമാർ