പൊന്നറ ശ്രീധർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൊന്നറ ജി. ശ്രീധർ
പൊന്നറ ശ്രീധർ

ഒന്നും, രണ്ടും കേരള നിയമസഭകളിലെ അംഗം
പദവിയിൽ
1957 – 1964
മുൻഗാമി ഇല്ല
പിൻഗാമി സി.എസ്. നീലകണ്ഠൻ നായർ
മണ്ഡലം വിളപ്പിൽ

തിരുവനന്തപുരം നഗരസഭയുടെ പതിനഞ്ചാം മേയർ
പദവിയിൽ
മാർച്ച് 20 1956 – ഫെബ്രുവരി 20 1957
മുൻ‌ഗാമി ആർ.പരമേശ്വരൻപിള്ള
പിൻ‌ഗാമി പി.ഗോവിന്ദൻകുട്ടിനായർ

ജനനം 1898 സെപ്റ്റംബർ 22(1898-09-22)
തൈക്കാട്, തിരുവനന്തപുരം
മരണം 1966 ഫെബ്രുവരി 27 (പ്രായം 67)
തിരുവനന്തപുരം
രാഷ്ട്രീയകക്ഷി ഇന്ത്യൻ നാഷണൽ കോൺഗ്രസ്, പി.എസ്.പി
മതം ഹിന്ദുമതം
As of ജനുവരി 2, 2012
ഉറവിടം: നിയമസഭ

ഒന്നും, രണ്ടും കേരളനിയമസഭകളിൽ വിളപ്പിൽ നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു പൊന്നറ ജി. ശ്രീധർ (22 സെപ്റ്റംബർ 1898 - 27 ഫെബ്രുവരി 1966). സ്വതന്ത്രനായി മത്സരിച്ചാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. 1898 സെപ്റ്റംബർ 22ന് തിരുവനന്തപുരത്തേ തൈക്കാട് ജനിച്ചു[2], ഗോവിന്ദപ്പിള്ളയാണ് പിതാവ്. ഒരു അഭിഭാഷകനായിരുന്ന ഇദ്ദേഹം ബിഎ., ബി.എൽ. ബിരുധധാരിയായിരുന്നു. കേരളനിയമസഭയിൽ അംഗമാകുന്നതിനു മുൻപ് 1948-ൽ തിരുവിതാംകൂർ നിയമസഭയിൽ നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ നിന്ന് എതിരില്ലാതേയും 1949 മുതൽ 1956 വരെ തിരുക്കൊച്ചി നിയമസഭയിലും പൊന്നറ ശ്രീധർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

[തിരുത്തുക] രാഷ്ട്രീയ ജീവിതം

പൊന്നറ ശ്രീധർ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തിരുന്നു. 1922-ലെ നിസ്സഹകരണ പ്രസ്ഥാനം, വിദേശ വസ്ത്ര ബഹിഷ്ക്കരണം, 1923ലെ നാഗ്പൂർ സത്യാഗ്രഹം, വൈക്കം സത്യാഗ്രഹം, ഉപ്പു സത്യാഗ്രഹം തുടങ്ങിയ നിരവധി സമരങ്ങളിൽ ഇദ്ദേഹം സജീവ പങ്കാളിയായിരുന്നു. നിരവധി തവണ ജയിൽ വാസം അനുഷ്ടിക്കുകയും പോലീസിന്റെ നിഷ്ഠൂര ക്രൂരകൃത്യങ്ങൾക്കിരയാവുകയും ചെയ്തിട്ടുണ്ട്[1]. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റേയും കെ.പി.സി.സി.യുടെയും സജീവാംഗമായിരുന്ന ഇദ്ദേഹം 1923-ൽ ദില്ലി കോൺഗ്രസ്സിലും 1924-ൽ ബെൽഗാം കോൺഗ്രസ്സിലും പങ്കെടുത്തു. പുരോഗമനാശയക്കാരുടെ സംഘടനയായ സമസ്ത തിരുവിതാംകൂർ യൂത്ത് ലീഗ് 1933 -ൽ ഇദ്ദേഹം സംഘടിപ്പിച്ചു. പിന്നീട് പ്രജാസോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായി. 1956-ൽ[3] തിരുവനന്തപുരം നഗരസഭയുടെ മേയറായും[4] ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരിക്കൊച്ചിയിലെ എസ്റ്റേറ്റ് തൊഴിലാളികളുടെ യൂണിയൻ പ്രസിഡന്റായും പ്രവർത്തിച്ചിരുന്ന ഇദ്ദേഹം പിന്നോക്കക്ഷേമപ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയിരുന്നു. 1966 ഫെബ്രുവരി 27ന് തിരുവനന്തപുരത്ത് അന്തരിച്ചു.

[തിരുത്തുക] പൊന്നറ പാർക്ക്

തമ്പാനൂർ റയിൽവേ സ്റ്റേഷനു സമീപം പൊന്നറ ശ്രീധറിന്റെ അർദ്ധകായ പ്രതിമ സ്ഥാപിച്ചിരിക്കുന്ന പ്രദേശമാണ് പൊന്നറ പാർക്ക്[5].

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=പൊന്നറ_ശ്രീധർ&oldid=1155445" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി