തോമസ് ജോൺ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തോമസ് ജോൺ | |
|
ഒന്ന്, രണ്ട് കേരളനിയമസഭകളിലെ അംഗം
|
|
| പദവിയിൽ 1957 – 1964 |
|
| മുൻഗാമി | ഇല്ല |
|---|---|
| പിൻഗാമി | ഇല്ല |
| മണ്ഡലം | തകഴി |
|
|
|
| ജനനം | 1910 ജനുവരി 27 |
| മരണം | 1981 ജൂലൈ 11 (പ്രായം 71) |
| രാഷ്ട്രീയകക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
| മതം | ക്രിസ്തുമതം |
| As of സെപ്റ്റംബർ 15, 2011 ഉറവിടം: നിയമസഭ |
|
കോൺഗ്രസ് പാർട്ടി പ്രവർത്തകനും മുൻ കേരളാ നിയമസഭാ സാമാജികനുമായ ഒരു രാഷ്ട്രീയ നേതാവായിരുന്നു തോമസ് ജോൺ (27 ജനുവരി 1910-11 ജൂലൈ 1981). ഒന്നും രണ്ടും കേരള നിയമസഭകളിൽ തകഴി നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധീകരിച്ചത് തോമസ് ജോണായിരുന്നു[1]. വി.ടി. തോമസിന്റേയും മറിയാമ്മയുടേയും മകനായി 1910 ജനുവരി 27നാണ് തോമസ് ജോൺ ജനിച്ചത്. 1938 മുതൽ ഇദ്ദേഹം സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു.
കെ.പി.സി.സി., എ.ഐ.സി.സി. അംഗം; എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ജോൺ 1939ലും 1946ലും ജയിൽവാസം അനുഷ്ഠിച്ചിരുന്നു.കുട്ടനാട് കർഷക സംഘത്തിന്റെ രൂപീകരണത്തിൽ പ്രധാന പങ്ക് ഇദ്ദേഹം വഹിച്ചിരുന്നു.