കെ. കൊച്ചുകുട്ടൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കെ. കൊച്ചുകുട്ടൻ | |
|
ഒന്നും രണ്ടും കേരളനിയമസഭകളിലെ അംഗം
|
|
| പദവിയിൽ 1957 – 1964 |
|
| മുൻഗാമി | ഇല്ല |
|---|---|
| പിൻഗാമി | വി. ബാലറാം |
| മണ്ഡലം | വടക്കാഞ്ചേരി |
|
|
|
| ജനനം | 1910 ജൂൺ 28 |
| മരണം | 1987 ഫെബ്രുവരി 22 (പ്രായം 76) |
| രാഷ്ട്രീയകക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
| മതം | ഹിന്ദുമതം |
| As of സെപ്റ്റംബർ 29, 2011 ഉറവിടം: നിയമസഭ |
|
ഒന്നും രണ്ടും കേരളനിയമസഭകളിൽ വടക്കാഞ്ചേരി നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ. കൊച്ചുകുട്ടൻ (28 ജൂൺ 1910 - 22 ഫെബ്രുവരി 1987). കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. 1945 മുതൽ 1949 വരെ കൊച്ചി നിയമസഭയിലും 1949-53, 1954-56 കാലഘട്ടങ്ങളിൽ തിരുക്കൊച്ചി നിയമസഭയിലും ഇദ്ദേഹം അംഗമായിരുന്നു.
കൊച്ചി, തിരുക്കൊച്ചി നിയമസഭകളുടെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ഇദ്ദേഹം 1952-53, 1955-56 കാലഘട്ടത്തിൽ തിരുക്കൊച്ചി നിയമസഭയിലെ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയായിരുന്നു.