എം.എം. മത്തായി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| എം.എം. മത്തായി | |
|
ഒന്നും, രണ്ടും കേരള നിയമസഭകളിലെ അംഗം
|
|
| പദവിയിൽ 1957 – 1964 |
|
| മുൻഗാമി | ഇല്ല |
|---|---|
| പിൻഗാമി | കെ. ജോർജ്ജ് തോമസ് |
| മണ്ഡലം | കല്ലൂപ്പാറ |
|
|
|
| ജനനം | 1914 ഏപ്രിൽ 24 |
| മരണം | 1997 ഏപ്രിൽ 1 (പ്രായം 82) |
| രാഷ്ട്രീയകക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
| മക്കൾ | നാല് കുട്ടികൾ |
| മതം | ക്രിസ്തുമതം |
| As of നവംബർ 3, 2011 ഉറവിടം: നിയമസഭ |
|
ഒന്നും, രണ്ടും കേരളനിയമസഭകളിൽ കല്ലൂപ്പാറ നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എം.എം. മത്തായി (24 ഏപ്രിൽ 1914 - 1997). കോൺഗ്രസ് പ്രതിനിധിയായാണ് എം.എം. മത്തായി കേരള നിയമസഭയിലേക്കെത്തിയത്. 1914 ഏപ്രിൽ 24ന് ജനിച്ചു. അഭിഭാഷകനായിരുന്ന ഇദ്ദേഹം 1954-ൽ തിരുക്കൊച്ചി നിയമസഭയിലും അംഗമായിരുന്നു.
അഭിഭാഷകവൃത്തി ഉപേക്ഷിച്ച് 1939-ൽ രാഷ്ട്രീയത്തിൽ സജീവമായ എം.എം. മത്തായി എ.ഐ.സി.സി., കെ.പി.സി.സി., തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് എന്നീവയിൽ അംഗമായിരുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം നിസഹകരണപ്രസ്ഥാനത്തിൽ പങ്കെടുത്തതിന്റെ ഭാഗമായി ഒന്നര വർഷം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.