പി. ഗോപാലൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പി. ഗോപാലൻ | |
പി. ഗോപാലൻ |
|
|
|
|
| ജനനം | 1906 ജൂൺ 16 കേരളം |
|---|---|
| മരണം | 1986 കേരളം |
| പൗരത്വം | ഇന്ത്യൻ |
| രാഷ്ട്രീയ പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
ഒന്നാം കേരളനിയമസഭയിലെ ഒരംഗമായിരുന്നു പി. ഗോപാലൻ (16 ജൂലൈ 1906 - 1986). കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന പി. ഗോപാലൻ പുനലൂർ നിയമസഭാ മണ്ഡലത്തേയാണ് ഒന്നാം കേരളാ നിയമസഭയിൽ പ്രതിനിധീകരിച്ചത്. 1954-56 കാലഘട്ടത്തിൽ ഇദ്ദേഹം തിരുക്കൊച്ചി നിയമസഭാംഗവുമായിരുന്നു[1].
പത്തനാപുരം എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ്, എസ്.എൻ.ഡി.പി. ബോർഡ് ഒഫ് ഡയറക്റ്റേഴ്സംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. സ്വാതന്ത്ര്യ സമരത്തിലും, പിന്നോക്ക സമുദായത്തിന്റെ ഉന്നമനത്തിനായും പി. ഗോപാലൻ പ്രവർത്തിച്ചിരുന്നു.