എൻ. രാജഗോപാലൻ നായർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| എൻ. രാജഗോപാലൻ നായർ | |
|
|
|
| പദവിയിൽ 1957 – 1959 |
|
| മുഖ്യമന്ത്രി | ഇ.എം.എസ്. നമ്പൂതിരിപ്പാട് |
|---|---|
| മുൻഗാമി | ഇല്ല |
| പിൻഗാമി | ആർ. ബാലകൃഷ്ണപിള്ള |
| മണ്ഡലം | പത്തനാപുരം |
|
|
|
| ജനനം | 1925 മേയ് 10 |
| മരണം | 1993 ജനുവരി 2 (പ്രായം 67) |
| രാഷ്ട്രീയകക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
| മതം | ഹിന്ദുമതം |
| As of നവംബർ 28, 2011 ഉറവിടം: നിയമസഭ |
|
ഒന്നാം കേരളനിയമസഭയിൽ പത്തനാപുരം നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എൻ. രാജഗോപാലൻ നായർ (10 മേയ് 1925 - 2 ജനുവരി 1993). കമ്മ്യൂണിസ്റ്റ് പ്രതിനിധിയായാണ് രാജഗോപാലൻ നായർ കേരള നിയമസഭയിലേക്കെത്തിയത്. 1925 മെയ് 10ന് ജനിച്ചു. നിയമ ബിരുദധാരിയായിരുന്ന ഇദ്ദേഹം 1940-ൽ കോൺഗ്രസിൽ ചേർന്നു. വിദ്യാർത്ഥിരാഷ്ട്രീയത്തിൽ സജീവമായിരുന്ന രാജഗോപാലൻ നായർ പിന്നീട് ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. എന്നാൽ അധികം വൈകാതെ ഈ തൊഴിലിൽ നിന്നു പിരിച്ചുവിടപ്പെടുകയും 1949-50 കാലഘട്ടത്തിൽ ജയിൽവാസം അനുഭവിക്കേണ്ടതായും വന്നു. പുനലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ട്രേഡ് യൂണിയൻ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ച രാജഗോപാലൻ നായർ സർവോപരി ഒരു ഹരികഥാ കലാകാരനുമായിരുന്നു.