ഒറ്റശേഖരമംഗലം ജനാർദ്ദനൻ നായർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആർ. ജനാർദ്ദനൻ നായർ | |
|
|
|
| പദവിയിൽ 1957 – 1959 |
|
| മുഖ്യമന്ത്രി | ഇ.എം.എസ്. നമ്പൂതിരിപ്പാട് |
|---|---|
| മുൻഗാമി | ഇല്ല |
| പിൻഗാമി | പി. നാരായണൻ തമ്പി |
| മണ്ഡലം | നെയ്യാറ്റിൻകര |
|
|
|
| ജനനം | 1914 സെപ്റ്റംബർ |
| രാഷ്ട്രീയകക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
| മതം | ഹിന്ദുമതം |
| As of സെപ്റ്റംബർ 14, 2011 ഉറവിടം: [നിയമസഭ] |
|
കമ്മ്യൂണിസ്റ്റുകാരനായ ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു ഒറ്റശേഖരമംഗലം ജനാർദ്ദനൻ നായർ എന്ന ആർ.ജനാർദ്ദനൻ നായർ (സെപ്റ്റംബർ 1914 - 1994). നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിൽ നിന്നായിരുന്നു ഇദ്ദേഹം ആദ്യ കേരളനിയമസഭയിലേക്കെത്തിയത്[1]. ഒരു കർഷകാനായി ജോലിനോക്കിയ ഇദ്ദേഹം സ്കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിൽ പങ്കെടുത്തിരുന്നു. 1952ലാണ് ജനാർദ്ദനൻ നായർ കമ്മ്യൂണിസ്റ്റ് പാർട്ടിയിലംഗമായത്. ഒറ്റശേഖരമംഗലം ഹൈസ്കൂളിന്റെ മാനേജരായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.