കെ.പി. ഗോപാലൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കെ.പി. ഗോപാലൻ | |
കെ.പി. ഗോപാലൻ |
|
|
ഒന്നാം നിയമസഭയിലെ വ്യവസായവകുപ്പ് മന്ത്രി
|
|
| ഔദ്യോഗിക കാലം ഏപ്രിൽ 5, 1957 - ഓഗസ്റ്റ് 31, 1959 |
|
| മുൻഗാമി | ഇല്ല |
|---|---|
| പിൻഗാമി | കെ.എ. ദാമോദരമേനോൻ |
|
|
|
| ജനനം | 1908 കേരളം |
| മരണം | 1977 ഏപ്രിൽ 20 (പ്രായം 69) |
| പൗരത്വം | ഇന്ത്യൻ |
| രാഷ്ട്രീയ പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
ആദ്യകാല കർഷക സംഘത്തിന്റെ പ്രധാന സംഘാടകനായിരുന്നു കെ.പി.ഗോപാലൻ. ഇ.എം.എസിന്റെ നേതൃത്വത്തിൽ രൂപികരിച്ച 1957-ലെ ആദ്യ കേരള മന്ത്രിസഭയിൽ വ്യവസായ വകുപ്പു് മന്ത്രിയായിരുന്നു.[1] 1951-56 കാലഘട്ടത്തിൽ മദ്രാസ് അസംബ്ലിയിലും കെ.പി. ഗോപാലൻ അംഗമായിരുന്നു. കണ്ണൂർ നിയോജകമണ്ഡലത്തിൽ നിന്നുമാണ് ഇദ്ദേഹം കേരളനിയമസഭയിലെത്തിയത്.[2]
വടക്കൻ മലബാർ ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, കേരള ട്രേഡ് യൂണിയൻ കോൺഗ്രസ് പ്രസിഡന്റ്; ഓൾ ഇന്ത്യ മോട്ടോർ വർക്കേഴ്സ് വൈസ് പ്രസിഡന്റ്, മദ്രാസ് നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഉപ്പു സത്യാഗ്രഹത്തിലും പങ്കെടുത്തിട്ടുണ്ട്.
[തിരുത്തുക] അവലംബം
- ↑ http://www.stateofkerala.in/niyamasabha/k%20p%20gopalan.php
- ↑ http://niyamasabha.org/codes/members/m188.htm