എം.പി.എം. അഹമ്മദ് കുരിക്കൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| എം.പി.എം. അഹമ്മദ് കുരിക്കൾ | |
എം.പി.എം. അഹമ്മദ് കുരിക്കൾ |
|
|
പഞ്ചായത്ത്, സാമൂഹികക്ഷേമ വകുപ്പ് മന്ത്രി
|
|
| ഔദ്യോഗിക കാലം മാർച്ച് 6, 1967 - ഒക്ടോബർ 24, 1968 |
|
| മുൻഗാമി | ഇല്ല |
|---|---|
| പിൻഗാമി | കെ. അവുകാദർകുട്ടി നാഹ |
|
|
|
| ജനനം | 1923 ഓഗസ്റ്റ് 23 കേരളം |
| മരണം | 1968 ഒക്ടോബർ 24 (പ്രായം 45) കേരളം |
| പൗരത്വം | ഇന്ത്യൻ |
| രാഷ്ട്രീയ പാർട്ടി | മുസ്ലിം ലീഗ് |
മൂന്നാം കേരള നിയമസഭയിലെ പഞ്ചായത്ത്, സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു എം.പി.എം. അഹമ്മദ് കുരിക്കൾ (23 ഓഗസ്റ്റ് 1923 - 24 ഓക്ടോബർ 1968). മുസ്ലീം ലീഗ് പ്രവർത്തകനായ ഇദ്ദേഹം ഒന്നും, രണ്ടും കേരള നിയമസഭകളിൽ കോണ്ടോട്ടി നിയമ സഭാമണ്ഡലത്തേയും മൂന്നാം കേരള നിയമസഭയിൽ മലപ്പുറം നിയോജകമണ്ഡലത്തിനേയും പ്രതിനിധീകരിച്ച് കേരളനിയമസഭയിൽ അംഗമായിരുന്നു.[1]
മുസ്ലീം ലീഗിന്റെ പാർലമെന്ററികാര്യ നേതാവ് (1961-64); സ്ംസ്ഥാന മാർക്കറ്റിംഗ് കോർപ്പറേഷൻ ഡയറക്ടർ, മലബാർ ജില്ലാ സഹകരണബാങ്ക് ബോർഡ് അംഗം, മുസ്ലീം ലീഗിന്റെ വൈസ് പ്രസിഡന്റ്, കെ.പി.സി.സി. അംഗം(മുസ്ലീം ലീഗിൽ ചേരുന്നതിനു മുൻപ്) എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പഞ്ചായത്ത്, സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായിരിക്കെ 1968 ഒക്ടോബർ 24നു അന്തരിച്ചു.[2]