എൻ. ശിവൻ പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൻ. ശിവൻ പിള്ള
എൻ. ശിവൻ പിള്ള

പദവിയിൽ
1957 – 1959
മുൻഗാമി ഇല്ല
പിൻഗാമി കെ.എ. ദാമോദര മേനോൻ
മണ്ഡലം പറവൂർ

ഏഴാം കേരള നിയമസഭയിലെ അംഗം
പദവിയിൽ
1982 – മാർച്ച് 5 1984
മുഖ്യമന്ത്രി കെ. കരുണാകരൻ
മുൻ‌ഗാമി എ.സി. ജോസ്
പിൻ‌ഗാമി എ.സി. ജോസ്
മണ്ഡലം പറവൂർ

എട്ടാം കേരള നിയമസഭയിലെ അംഗം
പദവിയിൽ
1987 – 1991
മുഖ്യമന്ത്രി ഇ.കെ. നായനാർ
മുൻ‌ഗാമി എ.സി. ജോസ്
പിൻ‌ഗാമി പി. രാജു
മണ്ഡലം പറവൂർ

ജനനം 1918 ഫെബ്രുവരി 4(1918-02-04)
കെടാമംഗലം
മരണം 2004 മാർച്ച് 13 (പ്രായം 86)
പറവൂർ
രാഷ്ട്രീയകക്ഷി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
ജീവിതപങ്കാളി ചെല്ലമ്മ
മക്കൾ പി.രാജു, രാധാകൃഷണൻ, രഘു, ഗംഗ.
മതം ഹിന്ദുമതം
As of ഡിസംബർ 30, 2011
ഉറവിടം: നിയമസഭ

ഒന്നും, ഏഴും, എട്ടും കേരളനിയമസഭകളിൽ പറവൂർ നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എൻ. ശിവൻ പിള്ള (ഫെബ്രുവരി 1918 - 13 മാർച്ച് 2004). സി.പി.ഐ. പ്രതിനിധിയായാണ് ശിവൻ പിള്ള കേരള നിയമസഭയിലേക്കെത്തിയത്. കലാപ്പറമ്പിൽ മാധവൻ പിള്ള - കീറ്റേടത്ത് ജാനകിയമ്മ ദമ്പതികളുടെ മകനായി 1918 ഫെബ്രുവരിയിൽ കെടാമംഗലത്ത് ജനിച്ചു, ചെല്ലമ്മയാണ് ഭാര്യ മുൻ നിയമസഭാംഗം പി. രാജുവുൾപ്പടെ മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയും ഇദ്ദേഹത്തിനുണ്ട്. കോടതി വിധിയേത്തുടർന്ന് 1984-ൽ ഇദ്ദേഹത്തിന്റെ നിയമസഭാംഗത്വം അസാധുവായിരുന്നു.

[തിരുത്തുക] രാഷ്ട്രീയ ജീവിതം

ഏഴു ദശാബ്ദങ്ങ്നൾ നീണ്ട രാഷ്ട്രീയ പ്രവർത്തകനാണ് ശിവൻ പിള്ള, 1936കളിൽ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളിൽ സജീവമായി പങ്കെടുത്തു. 1938-ൽ ഇദ്ദേഹം കോൺഗ്രസ് പാർട്ടിയിലംഗമായി, അക്കാലത്ത് കേരളത്തിൽ നടന്ന ഒട്ടു മിക്ക പ്രധാന സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളിലും (ക്വിറ്റ് ഇന്ത്യാ പ്രസ്ഥാമുൾപ്പടെ) പങ്കെടുത്ത ഇദ്ദേഹം എഴു വർഷത്തോളം ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. തിരുവിതാകൂറിൽ ഉത്തരവാദിത്തപ്പെട്ട സർക്കാർ വേണമെന്ന സമരത്തിലും പാലിയം സത്യാഗ്രഹത്തിലും ഇദ്ദേഹം സജീവ പങ്കാളിയായിരുന്നു[2]. ഒന്നര വർഷക്കാലം ഒഅളിവിലും കഴിയേണ്ടതായി വന്നിട്ടുണ്ട്. 1982 മുതൽ 84 വരെ ഗവണ്മെന്റ് അഷുറൻസ് സമിതിയുടേ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഭാരത സർക്കാരിന്റെ താമര പത്ര പുരസ്കാരവും രാഷ്ട്രീയ പെൻഷനും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

വടക്കൻ പറവൂരിലെ സ്വകാര്യ ആശുപതിയിൽ വച്ച് 2004 മാർച്ച് 13ന് പുലർച്ചെ 4.20ന് ഇദ്ദേഹം അന്തരിച്ചു.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=എൻ._ശിവൻ_പിള്ള&oldid=1155374" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി