എം. നാരായണക്കുറുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം. നാരായണൻ കുട്ടി
എം. നാരായണക്കുറുപ്പ്

ഒന്നും, രണ്ടും കേരള നിയമസഭകളിലെ അംഗം
പദവിയിൽ
1957 – 1964
മുൻഗാമി ഇല്ല
പിൻഗാമി എ.കെ. അപ്പു
മണ്ഡലം ബാലുശ്ശേരി

ജനനം 1902
മരണം 1970 മേയ് 21 (പ്രായം 68)
രാഷ്ട്രീയകക്ഷി പി.എസ്.പി.
മതം ഹിന്ദുമതം
As of നവംബർ 8, 2011
ഉറവിടം: നിയമസഭ

ഒന്നും, രണ്ടും കേരളനിയമസഭകളിൽ ബാലുശ്ശേരി നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എം. നാരായണക്കുറുപ്പ് (1902 - 21 മേയ് 1970). പി.എസ്.പി. പ്രതിനിധിയായാണ് എം. നാരായണക്കുറുപ്പ് ഒന്നാം കേരള നിയമസഭയിലേക്കെത്തിയത്, രണ്ടാം കേരളനിയമസഭയിൽ സ്വതന്ത്രനായാണിദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 1952-ൽ ഇദ്ദേഹം മദ്രാസ് നിയമസഭയിലുമംഗമായിരുന്നു.

1957 മുതൽ 1958 വരെ പബ്ലിക് അക്കൗണ്ട് കമ്മിറ്റി ചെയർമാൻ, 1959-60, 1960-62, 63-65 കാലഘട്ടങ്ങളിൽ സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി ചെയർമാൻ, മദ്രാസ് നിയമസഭയിലും കേരളാ നിയമസഭയിലും പി.എസ്.പി.യുടെ ഡെപ്യൂട്ടിചെയർമാൻ, എ.ഐ.സി.സി. അംഗം (1959 വരെ), പി.സി.സി. സെക്രട്ടറി, എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കുക വഴി രണ്ട് വർഷം ജയിൽവാസം അനുഭവിക്കുകയും ചെയ്തു.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=എം._നാരായണക്കുറുപ്പ്&oldid=1155365" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി