എൻ.ഇ. ബാലറാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൻ.ഇ. ബാലറാം
എൻ.ഇ. ബാലറാം

എൻ.ഇ. ബാലറാം


നാലാം നിയമസഭയിലെ വ്യവസായവകുപ്പ് മന്ത്രി
ഔദ്യോഗിക കാലം
ഒക്ടോബർ 4, 1970 - സെപ്റ്റംബർ 24, 1971
മുൻ‌ഗാമി പി. രവീന്ദ്രൻ
പിൻ‌ഗാമി ടി.വി. തോമസ്

ജനനം 1919 നവംബർ 20(1919-11-20)
കേരളം
മരണം 1994 ജൂലൈ 16 (പ്രായം 74)
കേരളം
പൗരത്വം ഇന്ത്യൻ
രാഷ്ട്രീയ പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
ജീവിത പങ്കാളി പങ്കജാക്ഷി


കേരളത്തിലെ മുൻ വ്യവസായവകുപ്പ് മന്ത്രിയായിരുന്നു എൻ.ഇ. ബാലറാം (20 നവംബർ 1919 - 16 ജൂലൈ 1994). രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നതിനു മുൻപേ ബാലാറാം പേരാവൂർ യു.പി. സ്കൂളിലെ അധ്യാപകനായിരുന്നു. 1934-ൽ കോൺഗ്രസിൽ ചേർന്നു, പിന്നീട് കോൺഗ്രസ് സോധ്യലിസ്റ്റ് പാർട്ടിയിലും ചേർന്ന ബാലറാം 1939ലാണ് സി.പി.ഐ.യിൽ ചേർന്നത്. കർഷകതൊഴിലാളി പ്രസ്ഥാനങ്ങളുടെ സമരത്തിൽ പങ്കെടുക്കുക വഴി നിരവധി തവണ ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്.

ഒന്നും രണ്ടും നിയമസഭകളിൽ മട്ടന്നൂർ നിയോജകമണ്ഡലത്തിൽ നിന്നാണ് ബാലറാം നിയമസഭയിലെത്തിയത്, നാലാം നിയമസഭയിൽ ബാലറാം തലശ്ശേരി മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു. 1985-94 വരെ രാജ്യസഭാംഗമായിരുന്ന ബാലാറാം രാജ്യസഭാംഗമായിരിക്കെയാണ് അന്തരിച്ചത്.[1] സി.പി.ഐ.യുടെ സംസ്ഥാന കൗൺസിൽ സെക്രട്ടറി, സി.പി.ഐ. ദേശീയ കൗൺസിലംഗം, എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ ബാലറാം പ്രവർത്തിച്ചിരുന്നു. പങ്കജാക്ഷിയാണ് ഭാര്യ രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമുണ്ട്.

[തിരുത്തുക] പ്രസിദ്ധീകരണങ്ങൾ

  • ഇന്ത്യയുടെ പിറവി
  • ധനശാസ്ത്ര ശില്പികൾ
  • മൂന്ന് ഇന്റർ നാഷണലുകളുടെ ചരിത്രം
  • ഇടതുപക്ഷ കമ്മ്യൂണിസം
  • ആധുനിക മുതലാളിത്തം
  • ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=എൻ.ഇ._ബാലറാം&oldid=1181402" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ