കെ.പി.ആർ. ഗോപാലൻ
| കെ.പി.ആർ. ഗോപാലൻ | |
|
ഒന്നാം ,മൂന്നാം കേരള നിയമസഭാംഗം
|
|
| മണ്ഡലം | മാടായി ,തലശ്ശേരി |
|---|---|
|
|
|
| ജനനം | 1909 ജൂലൈ 0[1] |
| മരണം | 1997 ഓഗസ്റ്റ് 5 (പ്രായം 88) |
| ദേശീയത | ഇന്ത്യൻ |
| രാഷ്ട്രീയകക്ഷി | സി.പി.ഐ.(എം) |
വടക്കേമലബാറിലെ ഒരു പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും, കമ്മ്യൂണിസ്റ്റു് നേതാവുമായിരുന്നു കെ.പി.ആർ ഗോപാലൻ. ഒന്നാം കേരള നിയമസഭയിൽ മാടായി നിയോജകമണ്ഡലത്തെ (സി.പി.ഐ.) ഇദ്ദേഹം നിയമ സഭയിൽ പ്രതിനിധീകരിച്ചു. മൂന്നാം കേരള നിയമസഭയിൽ തലശ്ശേരിയിൽ നിന്നാണ് സി.പി.എം. പ്രതിനിധിയായി ഗോപാലാൻ കേരള നിയമസഭയിലേക്കെത്തിയത്.[2]
1940-ലെ മൊറാഴ സമരത്തെ തുടർന്നു് ബ്രട്ടീഷു് ഭരണകൂടം തൂക്കിക്കൊല്ലാൻ വിധിച്ചു. ഗാന്ധിജിയടക്കം ഇടപെട്ടതിനെ തുടർന്നു് ശിക്ഷ ഒഴിവാക്കി. 1937-ൽ രൂപംകൊണ്ട അഖില മലബാർ കർഷക സഘത്തിന്റെ പ്രധാന സംഘാടകനായിരുന്നു. മലബാർ ജില്ലാ ബോർഡംഗം (1939), കെ.പി.സി.സി. അംഗം (1937-40), 1946 മുതൽ സി.പി.ഐ. സംസ്ഥാന അംഗം, എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചു. 1948-51 വരെ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. കേളപ്പനൊപ്പം ഉപ്പുസത്യാഗ്രഹത്തിലും പങ്കെടുത്ത ഗോപാലൻ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിൽ നല്ലൊരു പങ്ക് വഹിച്ചിരുന്നു. 1964-67 കാലഘട്ടത്തിൽ ദേശാഭിമാനിയുടെ മാനേജിംഗ് എഡിറ്ററായിരുന്നു.