ടി.സി. നാരായണൻ നമ്പ്യാർ
| ടി.സി. നാരായണൻ നമ്പ്യാർ | |
|
ഒന്നും, രണ്ടും കേരള നിയമസഭകളിലെ അംഗം
|
|
| പദവിയിൽ 1957 – 1964 |
|
| മുൻഗാമി | ഇല്ല |
|---|---|
| പിൻഗാമി | ഇ.പി. കൃഷ്ണൻ നമ്പ്യാർ |
| മണ്ഡലം | ഇരിക്കൂർ |
|
|
|
| ജനനം | 1914 ജൂലൈ 1 |
| മരണം | 1995 ജൂലൈ 10 (പ്രായം 81) |
| രാഷ്ട്രീയകക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
| മതം | ഹിന്ദുമതം |
| As of നവംബർ 10, 2011 ഉറവിടം: നിയമസഭ |
|
ഒന്നും, രണ്ടും കേരളനിയമസഭകളിൽ ഇരിക്കൂർ നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ടി.സി. നാരായണൻ നമ്പ്യാർ (1 ജൂലൈ 1914 - 1995). സി.പി.ഐ.യുടെ പ്രതിനിധിയായാണ് ടി.സി. നാരായണൻ നമ്പ്യാർ കേരള നിയമസഭയിലേക്കെത്തിയത്. 1914 ജൂലൈ 1ന് ജനിച്ചു. 1952-ൽ മദ്രാസ് നിയമസഭയിലും ഇദ്ദേഹം അംഗമായിരുന്നു.
1957-60വരെ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ ചെയർമാൻ, 1960-63 വരെ പബ്ലിക് അക്കൗണ്ട് കമ്മിറ്റി ചെയർമാൻ, മദ്രാസ് അസംബ്ലിയിൽ സി.പി.ഐ.യുടെ ചീഫ് വിപ്പ്, കേരള സർവകലാശാലാ സെനറ്റംഗം, കെ.പി.സി.സി. എക്സിക്യൂട്ടിവംഗം, അധ്യാപകൻ; കേരളോദയം എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ എന്നീ നിലകളിൽ നാരായണൻ നമ്പ്യാർ പ്രവർത്തിച്ചിട്ടുണ്ട്. 1930-ൽ കോൺഗ്രസിൽ ചേർന്നു, കർഷക സമരങ്ങളിലും മറ്റും പങ്കെടുത്ത് ഇദ്ദേഹം നിരവധി തവണ ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്; പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയിലംഗമായി.