കോട്ടയം ഭാസി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കോട്ടയം ഭാസി | |
കോട്ടയം ഭാസി |
|
|
|
|
| ജനനം | 1912 ഡിസംബർ 25 കേരളം, കോട്ടയം |
|---|---|
| മരണം | 1981 കേരളം |
| പൗരത്വം | ഇന്ത്യൻ |
| രാഷ്ട്രീയ പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
ഒന്നാം കേരളാ നിയമസഭയിൽ കോട്ടയം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച കമ്മ്യൂണിസ്റ്റുകാരനായ രാഷ്ട്രീയ പ്രവർത്തകനാണ് കോട്ടയം ഭാസി എന്നറിയപ്പെടുന്ന പി. ഭാസ്കരൻ നായർ. 1912 ഡിസംബർ 25നായിരുന്നു ഭാസി ജനിച്ചത്. 1952-56 വരെ തിരുക്കൊച്ചി നിയമസഭയിലും ഭാസി അംഗമായിരുന്നു.[1]
ആദ്യകാലങ്ങളിൽ കോൺഗ്രസ് അനുഭാവിയായിരുന്ന ഭാസി പിന്നീട് സി.പി.ഐ.യിൽ ചേർന്നു. എ.ഐ.സി.സി. അംഗം, കോട്ടയം മുനിസിപ്പൽ കൗൺസിലർ, കോട്ടയം ഡി.സി.സി. പ്രസിഡന്റ്, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. വിലക്ക് ലംഘിച്ച് സമരം നടത്തിയതിന് 1942-ൽ ഭാസിയേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.