എ.ആർ. മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോ:എ.ആർ. മേനോൻ
എ.ആർ. മേനോൻ

കേരളത്തിലെ ആദ്യത്തെ ആരോഗ്യവകുപ്പ് മന്ത്രി
പദവിയിൽ
ഏപ്രിൽ 5 1957 – ജൂലൈ 31 1959
മുഖ്യമന്ത്രി ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
മുൻഗാമി ഇല്ല
പിൻഗാമി വി.കെ. വേലപ്പൻ
മണ്ഡലം തൃശ്ശൂർ

ഒന്നാം കേരള നിയമസഭയിലെ അംഗം
പദവിയിൽ
1957 – 1959
മുഖ്യമന്ത്രി ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
മുൻ‌ഗാമി ഇല്ല
പിൻ‌ഗാമി ടി.എ. ധർമ്മരാജ അയ്യർ
മണ്ഡലം തൃശ്ശൂർ

രണ്ടാം കേരള നിയമസഭയിലെ അംഗം
പദവിയിൽ
1960 – ഒക്ടോബർ 9 1960
മുഖ്യമന്ത്രി പട്ടം എ. താണുപിള്ള
മുൻ‌ഗാമി സി.കെ. നാരായണൻ കുട്ടി
പിൻ‌ഗാമി എം.വി. വാസു
മണ്ഡലം പറളി

ജനനം 1884 മാർച്ച് 10(1884-03-10)[1]
മരണം 1960 സെപ്റ്റംബർ 9 (പ്രായം 76)
ജീവിതപങ്കാളി കമലം[2]
മക്കൾ ജാനകി, രാധ, രാം മോഹൻ, വിജയൻ
മതം ഹിന്ദുമതം
As of നവംബർ 3, 2011
ഉറവിടം: സ്റ്റേറ്റ് ഓഫ് കേരള


കേരള സംസ്ഥാനത്തിലെ ആദ്യത്തെ ആരോഗ്യവകുപ്പ് മന്ത്രിയും[3] ഒരു ഭിഷഗ്വരനുമായിരുന്നു അമ്പാട്ട് രാമനുണ്ണി മേനോൻ എന്ന എ.ആർ. മേനോൻ (06 ഏപ്രിൽ 1886 - 09 ഒക്ടോബർ 1960). തൊഴിലുകൊണ്ട് ഒരു ഡോക്ടറായിരുന്നെങ്കിലും അദ്ദേഹം പൊതു പ്രവർത്തനങ്ങളിൽ വളരെ സജീവമായിരുന്നു. രണ്ട്[4] തവണ കേരള നിയമസഭയിലും ഇരുപത് വർഷത്തോളം കൊച്ചിനിയമസഭയിലും, ഒരു തവണ തിരുക്കൊച്ചി നിയമസഭയിലും എ.ആർ. മേനോൻ അംഗമായിരുന്നു. രണ്ട് തവണ തൃശൂർ നഗരസഭയുടെ കൗൺസിലറായിരുന്ന ഇദ്ദേഹം മദ്രാസ് സർവകലാശാലാ സെനറ്റംഗവും ആയിരുന്നു. കേരള നിയമസഭയിലെ സമാജികനായിരിക്കെ 1960 ഒക്ടോബർ 10ന് അന്തരിച്ചു.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലുള്ള പ്രസിദ്ധ നായർ തറവാടായ അമ്പാട്ട് കുടുംബത്തിലാണ് 1884 മാർച്ച് 10ന് എ.ആർ. മേനോൻ ജനിച്ചത്. മദ്രാസ് സർവകാലാശാലയിൽ നിന്നും വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയതിനു ശേഷം ഉപരിപഠനത്തിനായി ഇദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയി. അവിടെ നിന്നും വൈദ്യശാത്രത്തിൽ MB,ChB (Edinborough) എടുത്തു, ഏകദേശം പതിനാല് വർഷത്തോളം ബ്രിട്ടനിൽ ജോലിനോക്കി. ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു ഇത്. ഈ കാലയളവിൽ(ഏകദേശം 10 വർഷത്തോളം) അയർലന്റിലുള്ള ഗ്ലാസ്ഗോ ആശുപതിയിൽ ഒരു സർജന്റെ ജോലിയായിരുന്നു. ആസമയ്ത്തെ അറിയപ്പെടുന്ന ഒരു സർജനായിരുന്നു എ.ആർ. മേനോൻ. 1921-ൽ തിരിച്ച് ഇന്ത്യയിൽ വന്നതിനു ശേഷം തൃശ്ശൂരിൽ പ്രാക്ടീസ് തുടങ്ങി.

[തിരുത്തുക] കുടുംബം

1907-ൽ ഇംഗ്ലണ്ടിൽ ഉപരിപഠനത്തിനു പോകുന്നതിനു മുൻപ് തന്നെ തന്റെ അമ്മാവനായ ഡോ. എ.ജി. മേനോന്റെ മകളായ മാധവിക്കുട്ടിയുമായി എ.ആർ. മേനോൻ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ 14 വർഷങ്ങൾക്ക് ശേഷം മേനോൻ തിരിച്ചു വരുന്നതിനു മുൻപ് മാധവിക്കുട്ടി അന്തരിച്ചു. ഇംഗ്ലണ്ടിൽ നിന്നും തിരിച്ചു വന്നതിനു ശേഷം രുക്മിണി തങ്കച്ചിയുടെയും ശ്രീ നാരായണാൻ തമ്പിയുടേയും മകളായ കമലത്തെ വിവാഹം ചെയ്തു. തിരുവിതാംകൂർ മഹാരാജാവായിരുന്ന വിശാഖം തിരുനാളിന്റെ ഏകമകനായിരുന്നു ശ്രീ നാരായണാൻ തമ്പി. എ.ആർ. മേനോനും കമലത്തിനുമായി രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണുണ്ടായിരുന്നത് അവർ യഥാക്രമം ജാനകി, രാധ, രാം മോഹൻ, വിജയൻ എന്നിവരാണ്.

[തിരുത്തുക] രാഷ്ട്രീയ ജീവിതം

ഒരു ഡോക്ടറായിരുന്നെങ്കിൽ കൂടിയും പൊതു പ്രവർത്തനങ്ങളിൽ മേനോൻ സജീവ തല്പരനായിരുന്നു. മാപ്പിള ലഹള ശാന്തമാക്കുന്നതിലുള്ള മേനോന്റെ ഇടപെടലുകൾ തൃശൂരിലെ ജനങ്ങളുടെ ഇടയിൽ ജാതിമത ഭേദമെന്യേ നല്ല ആദരവ് ലഭിക്കുവാൻ ഇടയാക്കി. ഈ സംഭവത്തിന് വളരെ അടുത്ത് തന്നെ അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായി. തുടർച്ചയായി മൂന്നു പ്രാവശ്യം തൃശ്ശൂർ നഗരസഭയുടെ കൗൺസിലറായി മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. ചാന്ദിനി എന്ന കമ്പനിക്ക് വൈദ്യുതിബന്ധം നൽകാൻ അനുവദിച്ച കൊച്ചി ദിവാനായിരുന്ന ആർ.കെ. ഷണ്മുഖം ചെട്ടിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മേനോൻ തന്റെ കൗൺസിലർ സ്ഥാനം രാജിവച്ചു. ബ്രിട്ടീഷ് ഇന്ത്യയിൽ അക്കാലത്ത് കൊണ്ടുവന്ന മൊണ്ടേഗു ചെംസ്ഫോർഡ് ഭരണപരിഷാകാരം അനുസരിച്ച് കൊച്ചിയിലും ദ്വയാധികാരം അനുവദിച്ചു. അതോടുകൂടി തിരഞ്ഞെടുപ്പുകൾ രാഷ്ട്രീയ കക്ഷിയടിസ്ഥാനത്തിൽ നടന്നു. കൊച്ചിൻ കോൺഗ്രസ്സ് അധികാരത്തിലേക്ക് വരികയും എ.ആർ. മേനോന്റെ മച്ചുനനായ ശിവരാമമേനോൻ ഗ്രാമവികസന മന്ത്രിയാവുകയും ചെയ്തു. ശിവരാമമേനോന്റെ അകാലത്തിലുള്ള വിയോഗത്തെ തുടർന്ന് 1938 സെപ്റ്റംബർ 5 ന് എ.ആർ. മേനോൻ കൊച്ചി നിയമസഭയിലെ ഗ്രാമവികസന മന്ത്രിയായി. 1942-ൽ മന്ത്രിസ്ഥാനം രാജിവയ്ക്കുകയും പാലക്കാട്ടേക്ക് താമസം മാറ്റി അവിടെ ഒരു ആശുപത്രി നിർമ്മിക്കുകയും ചെയ്തു. കുറച്ച് കാലം പാലക്കാട് നഗരസഭാംഗവും ചെയർമാനുമായി മേനോൻ പ്രവർത്തിച്ചു. മേനോന്റെ ഓർമ്മയ്ക്കയി ഒരു പ്രതിമ പാലക്കാട് നഗരസഭയുടെ മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്.

കേരള സംസ്ഥനം രൂപംകൊണ്ടതിനു ശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് ഒന്നാം കേരളനിയമസഭയിൽ അംഗമായി. തുടർന്ന് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ആരോഗ്യവകുപ്പ് മന്ത്രിയായി. രണ്ടാം കേരളാ നിയമസഭയിൽ പറളി മണ്ഡലത്തെയാണ് മേനോൻ പ്രതിനിധീകരിച്ചത്. മദ്രാസ് സെനറ്റിലും, ഓൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റിയിലും മേനോൻ അംഗമായിരുന്നു.

[തിരുത്തുക] അവസാന കാലം

രണ്ടാം കേരളനിയമസഭയിലെ അംഗമായിരിക്കെ 1960 ഒക്ടോബർ ആറിനായിരുന്നു എ.ആർ. മേനോൻ അന്തരിച്ചത്. പിറ്റെ ദിവസം കേരള നിയമസഭ അദ്ദേഹത്തിന് അദാരഞ്ജലി അർപ്പിച്ചു. എ.ആർ. മേനോനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ തറവാടായ അമ്പാട്ട് വീട്ടിലേക്കുള്ള വിവേകോദയം സ്കൂൾ റോഡിനെ എ.ആർ. മേനോൻ റോഡ് എന്ന് നാമകരണം ചെയ്തു. അതുപോലെ തന്നെ സുൽത്താൻപേട്ടിലുള്ള അദ്ദേഹത്തിന്റെ ആശുപത്രിയിലേക്കുള്ള റോഡിന്റെ പേരും എ.ആർ. മേനോൻ റോഡ് എന്നാക്കിമാറ്റി.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=എ.ആർ._മേനോൻ&oldid=1155284" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി