ടി.എ. മജീദ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ടി. അബ്ദുൾ മജീദ് | |
ടി. അബ്ദുൾ മജീദ് |
|
|
കേരളത്തിന്റെ ആദ്യത്തെ പൊതുമരാമത്ത് മന്ത്രി
|
|
| ഔദ്യോഗിക കാലം ഏപ്രിൽ 4, 1957 - ജൂലൈ 31, 1959 |
|
| മുൻഗാമി | ഇല്ല |
|---|---|
| പിൻഗാമി | ഡി. ദാമോദരൻ പോറ്റി |
|
|
|
| ജനനം | 1921 ജനുവരി കേരളം |
| മരണം | 1980 ജൂലൈ 05 (പ്രായം 59) തിരുവനന്തപുരം, കേരളം |
| പൗരത്വം | ഇന്ത്യൻ |
| രാഷ്ട്രീയ പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
| ജീവിത പങ്കാളി | എം. ഖദീജ |
കേരളത്തിലെ ആദ്യത്തെ[1] പൊതുമരാമത്ത് വകുപ്പ് മന്ത്രിയും സി.പി.ഐ. പ്രവർത്തകനുമായിരുന്നു ടി. അബ്ദുൾ മജീദ്(1921 ജനുവരി - 05 ജൂലൈ 1980), പിതാവ്:അബീദ് മുഹമ്മദ്. വർക്കല നിയമസഭാ മണ്ഡലത്തിൽ നിന്നായിരുന്നു ആദ്യ കേരള നിയമസഭയിൽ മജീദ് അംഗമായത്. 1952ലും 1954ലും ഇദ്ദേഹം തിരുക്കൊച്ചി അസംബ്ലിയിൽ അംഗമായിരുന്നു. വർക്കല നിയമസഭാ മണ്ഡലത്തിൽ നിന്നും ഒന്ന്, മൂന്ന്, നാല്, അഞ്ച് നിയമസഭകളിൽ ഇദ്ദേഹം അംഗമായിട്ടുണ്ട്.
സി.പി.ഐ.യുടെ സ്റ്റേറ്റ് കൗൺസിൽ, ചീഫ് വിപ്പ്, എന്നീ നിലകളിലും മജീദ് പ്രവർത്തിച്ചിട്ടുണ്ട്. പ്രഭാതം, മലയാള രാജ്യം, ജനയുഗം എന്നീ പത്രങ്ങളുടെ എഡിറ്റോറിയൽ സ്റ്റാഫായും പ്രവർത്തിച്ചിട്ടുണ്ട്.