കെ.എം. മാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.എം. മാണി

പദവിയിൽ
2011 – നിലവിൽ
മുൻ‌ഗാമി ടി.എം. തോമസ് ഐസക്

പദവിയിൽ
1965 – നിലവിൽ

റെവന്യൂ, നിയമ മന്ത്രി.
പദവിയിൽ
2001–2006
മുൻ‌ഗാമി കെ.ഇ. ഇസ്മായിൽ
പിൻ‌ഗാമി കെ.പി. രാജേന്ദ്രൻ (റെവന്യൂ), എം. വിജയകുമാർ (നിയമം)

പദവിയിൽ
June 1991 – March 1996
മുൻ‌ഗാമി P. S. Sreenivasan
പിൻ‌ഗാമി കെ.ഇ. ഇസ്മായിൽ

റെവന്യൂ, നിയമ മന്ത്രി.
പദവിയിൽ
1987–1987

പദവിയിൽ
1987–1987
മുൻ‌ഗാമി എം.പി. ഗംഗാധരൻ
പിൻ‌ഗാമി ബേബി ജോൺ

പദവിയിൽ
December 1981 – May 1986
മുൻ‌ഗാമി Himself
പിൻ‌ഗാമി Thachady Prabhakaran
പദവിയിൽ
January 1980 – October 1981
മുൻ‌ഗാമി N. Bhaskaran Nair
പിൻ‌ഗാമി Himself

പദവിയിൽ
April 1977 – July 1979
മുൻ‌ഗാമി കെ. കരുണാകരൻ
പിൻ‌ഗാമി ടി.കെ. രാമകൃഷ്ണൻ

Kottayam D. C. C. Secretary of Indian National Congress
പദവിയിൽ
1960–1965

ജനനം (1933-01-30) ജനുവരി 30, 1933 (82 വയസ്സ്)
മരങ്ങാട്ടുപിള്ളി, പാലാ
രാഷ്ടീയകക്ഷി Kerala Congress (M)
ജീവിതപങ്കാളി(കൾ) കുട്ടിയമ്മ
കുട്ടികൾ ഒരു മകനും, അഞ്ച് പെണ്മക്കളും
ഭവനം പാലാ, കേരളം
മതം Christian -Roman Catholic Syro Malabar
വെബ്‌സൈറ്റ് http://www.keralacongress.info
As of March 11, 2010
Source: [1]

കേരള സംസ്ഥാനത്തിലെ ധനമന്ത്രിയാണ്‌ കെ.എം.മാണി. മുഴുവൻ പേര്‌ കരിങ്ങൊഴക്കൽ മാണി മാണി (ജനനം: ജനുവരി 30, 1933). കേരള കോൺഗ്രസ്‌ (എം) എന്ന പാർട്ടിയുടെ നേതാവാണ് ഇദ്ദേഹം. ഇപ്പോൾ പാലാ നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധീകരിക്കുന്നു. ഏറ്റവുമധികം തവണ (12 പ്രാവശ്യം) ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോർഡ് മാണിക്കാണ്.

ജീവിതരേഖ[തിരുത്തുക]

കോട്ടയം ജില്ല മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപള്ളിയിൽ കർഷകദമ്പതികളായിരുന്ന തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടേയും മകനായി ജനനം. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളജ്,. മദ്രാസ് ലോ കോളജിൽനിന്ന് നിയമ ബിരുദം.ഹൈക്കോടതി ജഡ്ജി പി.ഗോവിന്ദമേനോന്റെ കീഴിൽ 1955കോഴിക്കോട് അഭിഭാഷകനായി ചേർന്നു. രാഷ്ട്രീയത്തിൽ സജീവമായി. 1959കെ.പി.സി.സി.യിൽ അംഗം. 1964 മുതൽ കേരള കോൺഗ്രസ്സിൽ. 1975 ലെ അച്ചുതമേനോൻ മന്ത്രിസഭയിൽ ആദ്യമായി മന്ത്രി.[1]. ഇപ്പോൾ പാലാ നഗരസഭാ പരിധിയിൽ താമസം.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

1975 ഡിസംബർ 26 ന് ആദ്യമായി മന്ത്രിസഭയിൽ അംഗമായ കെ.എം മാണി, കേരളത്തിൽ ഏറ്റവും കൂടുത കാലം മന്ത്രിയായിരുന്ന ശ്രീ.ബേബി ജോണിന്റെ റെക്കോർഡ് [7 മന്ത്രിസഭകളിലായി 6061 ദിവസം (17 വർഷം 7 മാസം)] 2003 ജൂൺ 22 ന് മറികടന്ന് സ്വന്തം പേരിലാക്കി.

പത്ത് മന്ത്രിസഭകളിൽ അംഗമായിരുന്ന മാണിക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്നതിന്റെ റെക്കോർഡും. അച്ചുതമേനൊന്റെ ഒരു മന്തിസഭയിലും (455 ദിവസം), കരുണാകരന്റെ നാല് മന്ത്രിസഭകളിലും (3229 ദിവസം), ആന്റണിയുടെ മൂന്ന് മന്ത്രിസഭകളിലും (1472 ദിവസം), പി.കെ.വി മന്ത്രിസഭയിലും (270 ദിവസം), നായനാരുടെ ഒരു മന്ത്രിസഭയിലും (635 ദിവസം)അദ്ദേഹം അംഗമായിരുന്നു.

ഏറ്റവും കൂടുതൽ നിയമ സഭകളിൽ മന്ത്രിയായിട്ടുള്ളതും മാണിയാണ്. തുടർച്ചയായി 9 നിയമസഭകളിൽ അംഗമായ അദ്ദേഹം 4,5,6,7,9,11 എന്നീ ആറ് നിയമസഭകളിൽ മന്തിയാകാൻ അവസരം ലഭിച്ചു.

സത്യപ്രതിജ്ഞയിലും മാണി ഒന്നാം സ്ഥാനത്താണ്. 11 തവണ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 1977-78 ൽ മന്ത്രിയായിരിക്കെ രാജി വക്കേണ്ടി വന്ന ഒരു ഇടവേളക്ക് ശേഷം അതേ മന്ത്രിസഭയിൽ തിരിച്ച് വന്നതിനാലാണ് ഒരു സത്യപ്രതിജ്ഞ കൂടുതലായി വന്നത്.

ഏറ്റവും കൂടുതൽ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോർഡും കെ.എം മാണിയുടെ പേരിലാണ്. 1964 ൽ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തിൽ 1965 മുതൽ പന്ത്രണ്ട് തവണ അവിടെ ജയിച്ച മാണി ഒരിക്കലും തിരഞ്ഞെടുപ്പ് പരാജയം അറിഞ്ഞിട്ടില്ല.

ഏറ്റവും കൂടുതൽ കാലം നിയമവകുപ്പും (16.5 വർഷം) ധനവകുപ്പും(6.25 വർഷം) കൈകാര്യം ചെയ്തത് ഇദ്ദേഹമാണ്. ഏറ്റവും കൂടുതൽ കാലം നിയമസഭാഗം ഏറ്റവും കൂടുതൽ തവണ (12 തവണ)[2],[3] ബഡ്ജറ്റ് അവതരിപ്പിച്ച മന്ത്രി എന്നീ റെക്കോർഡുകളും മാണിയുടെ പേരിലാണ്‌[4].

വിമർശനങ്ങൾ[തിരുത്തുക]

ഒരു ബാറുടമ കൈക്കൂലി കൊടുത്തു എന്ന ആരോപണമുന്നയിച്ചതിനേക്കുറിച്ച് ഇദ്ദേഹത്തെ പ്രതിയാക്കി സംസ്ഥാന വിജിലൻസ് അന്വേഷണം ആരംഭിച്ചിരുന്നു.[5]


അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=കെ.എം._മാണി&oldid=2135842" എന്ന താളിൽനിന്നു ശേഖരിച്ചത്