കേരള കോൺഗ്രസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളാ കോൺഗ്രസിന്റെ പതാക

കേരളാ കോൺഗ്രസ് 1964-ൽ ഇൻഡ്യൻ നാഷനൽ കോൺഗ്രസ് വിട്ടുപോന്ന കേരളത്തിലെ ഒരു വിഭാഗം നേതാക്കാൾ രൂപം കൊടുത്ത രാഷ്ട്രീയ കക്ഷിയുടെ പേരാണ്. അന്ന് കോൺഗ്രസ് വിട്ടുപോന്നവരുടെ നേതാവായിരുന്ന മൂവാറ്റുപുഴക്കടുത്ത് വാഴക്കുളം സ്വദേശി, കെ.എം. ജോർജ്ജ് ആണ് കേരളാ കോണ്ഗ്രസ്സിന്റെ സ്ഥാപകനായി കണക്കാക്കപ്പെടുന്നത്. ഈ കക്ഷിയുടെ നേതൃത്വത്തിലും അണികളിലും സുറിയാനി ക്രിസ്ത്യാനികളാണ് ഏറെയും. കോട്ടയം,ഇടുക്കി,പത്തനംതിട്ട,കൊല്ലം ജില്ലകളിലാണ് ഇതിന് കൂടുതൽ വേരോട്ടം.


സ്ഥാപനത്തെ തുടർന്നു വന്ന വർഷങ്ങളിൽ അനേകം പിളർപ്പുകളിലൂടെ കടന്നു പോയ ഈ കക്ഷിയിൽ ഇന്ന് പല വിഭാഗങ്ങളുണ്ട്. ഇത്തരം പിളർപ്പുകൾക്ക് പിന്നിൽ ആശയപരമായ ഭിന്നതക്ക് പകരം, വിവിധ സമ്മർദ്ദ വിഭാഗങ്ങളുടേയും നേതാക്കളുടേയും താത്പര്യങ്ങളായിരുന്നു എന്ന് ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, നിരന്തരമായ പിളർപ്പുകൾ കക്ഷിയെ ബലഹീനമാക്കുന്നതിന് പകരം ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്ന കെ.എം. മാണിയുടെ നിരീക്ഷണം ഇടക്ക് കൗതുകമുണർത്തി. പിളരും തോറും വളരുന്ന കക്ഷി എന്നാണ് അദ്ദേഹം കേരളാ കോൺഗ്രസിനെ വിശേഷിപ്പിച്ചത്[1].

വിവിധ കേരളാ കോൺഗ്രസുകൾ[തിരുത്തുക]

ഐക്യ ജനാ‍ധിപത്യ മുന്നണിയിലുള്ളവ[തിരുത്തുക]

ഇടതു ജനാധിപത്യ മുന്നണിയിലുള്ളവ[തിരുത്തുക]

എൻ.ഡി.എ.[തിരുത്തുക]

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=കേരള_കോൺഗ്രസ്&oldid=1937733" എന്ന താളിൽനിന്നു ശേഖരിച്ചത്