ഇ.കെ. നായനാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇ. കെ. നായനാർ
ഇ.കെ. നായനാർ

ഇ. കെ നായനാർ


കേരളത്തിന്റെ 11-ആമത്തെയും 14-ആമത്തെയും 17-ആമത്തെയും മുഖ്യമന്ത്രി
ഔദ്യോഗിക കാലം
ജനുവരി 25, 1980 - ഒക്ടോബർ 20, 1981
മാർച്ച് 26, 1987 - ജൂൺ 17, 1991
മേയ് 20, 1996 - മേയ് 13, 2001
മുൻ‌ഗാമി സി.എച്ച്. മുഹമ്മദ് കോയ
കെ. കരുണാകരൻ
എ.കെ. ആന്റണി
പിൻ‌ഗാമി കെ. കരുണാകരൻ
കെ. കരുണാകരൻ
എ.കെ. ആന്റണി

ജനനം 1918 ഡിസംബർ 9(1918-12-09)
കല്ല്യാശ്ശേരി, കണ്ണൂർ ജില്ല, കേരളം
മരണം 2004 മേയ് 19
ന്യൂ ഡെൽഹി, ഡെൽഹി, ഇന്ത്യ
പൗരത്വം ഇന്ത്യൻ
രാഷ്ട്രീയ പാർട്ടി സി.പി.ഐ.(എം)
ജീവിത പങ്കാളി ശാരദ
സ്വദേശം കല്ല്യാശ്ശേരി, കണ്ണൂർ

ഏറമ്പാല കൃഷ്ണൻ നായനാർ അഥവാ ഇ.കെ. നായനാർ (ഡിസംബർ 9, 1918 - മേയ് 19, 2004) കേരളത്തിന്റെ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ നേതാവുമായിരുന്നു. 1980 മുതൽ 1981 വരെയും 1987 മുതൽ 1991 വരെയും 1996 മുതൽ 2001 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 11 വർഷം ഭരണാധികാരിയായിരുന്ന ഇദ്ദേഹമാണ് ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി[1] ( മൂന്ന് തവണയായി 4010 ദിവസം). സി.പി.എം. പോളിറ്റ്ബ്യൂറോ അംഗമായിരുന്നു.

ഉള്ളടക്കം

ബാല്യം [തിരുത്തുക]

ഗോവിന്ദൻ നമ്പ്യാരുടെ മകനായി കണ്ണൂരിലെ കല്ല്യാശ്ശേരിയിൽ നായനാർ 1918 ഡിസംബർ 9-നു ജനിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെയും വിപ്ലവകാരികളുടെയും കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ബന്ധുവായ കെ.പി.ആർ. ഗോപാലൻ കേരളത്തിലെ ആദ്യകാല കമ്യൂണിസ്റ്റ് വിപ്ലവകാരികളിൽ പ്രമുഖനാണ്.

രാഷ്ട്രീയം [തിരുത്തുക]

1939ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന നായനാർക്ക് കയ്യൂർ-മൊറാഴ കർഷകലഹളകളിൽ വഹിച്ച പങ്കിനെ തുടർന്ന് [അവലംബം ആവശ്യമാണ്] അറസ്റ്റിൽനിന്ന് രക്ഷപെടാൻ ഒളിവിൽ പോകേണ്ടിവന്നു. 1964-ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ നായനാർ സി.പി.എം ഇൽ ചേർന്നു. 1940ൽ മിൽ തൊഴിലാളികളുടെ സമരത്തിന് നേതൃത്വം നൽകിയതിന് ജയിലിലായി. അതിനുശേഷം കയ്യൂർ സമരത്തിൽ പങ്കെടുത്തു. മൂന്നാം പ്രതിയായിരുന്ന നായനാർ ഒളിവിൽ പോയി. 1943 മാർച്ച് 29ന് മറ്റു പ്രതികളെ തൂക്കിക്കൊന്നു. ഇന്ത്യയും ചൈനയുമായുള്ള യുദ്ധകാലത്ത് ചൈനാചാരനെന്ന് മുദ്രകുത്തി ജയിലിലടച്ചു. 1956ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

1958ൽ കെ.പി.ആർ. ഗോപാലന്റെ അനന്തരവളായ ശാരദയെ വിവാഹം കഴിച്ചു. 1967ൽ പാലക്കാടുനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1972 മുതൽ 1980 വരെ സി.പി.എം. കേന്ദ്ര കമ്മറ്റി അംഗമായിരുന്നു. 1972ൽ സി.എച്ച്. കരുണാകരന്റെ മരണത്തോടെ അദ്ദേഹം സി.പി.എം.ന്റെ സംസ്ഥാന സെക്രട്ടറിയായി.

കേരള നിയമസഭയിലേക്ക് 6 തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1974ൽ ഇരിക്കൂറിൽ നിന്നും മൽസരിച്ച് ആദ്യമായി നിയമസഭാ അംഗമായി. 1980ൽ മലമ്പുഴയിൽ നിന്നും ജയിച്ച് ആദ്യമായി മുഖ്യമന്ത്രിയായി. 1982ൽ മലമ്പുഴയിൽ നിന്നും വീണ്ടും ജയിച്ച് പ്രതിപക്ഷനേതാവായി. 1987, 1991 കാലഘട്ടങ്ങളിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നും ജയിച്ച് യഥാക്രമം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായി.

1996ൽ അദ്ദേഹം മൽസരിച്ചില്ല. തിരഞ്ഞെടുപ്പിനുശേഷം ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രിയായി. അതിനു ശേഷം തലശ്ശേരിയിൽ നിന്നും ഉപതെരഞ്ഞെടുപ്പിലൂടേ ജയിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച സ്ഥലങ്ങളിൽ ഇരിക്കൂർ, മലമ്പുഴ, തൃക്കരിപ്പൂർ, തലശ്ശേരി എന്നിവ ഉൾപ്പെടും.

ജനകീയൻ [തിരുത്തുക]

കുറിക്കുകൊള്ളുന്ന വിമർശനത്തിനും നർമ്മത്തിനും പ്രശസ്തനായിരുന്നു നായനാർ. ‘അമേരിക്കയിൽ ചായകുടിക്കുന്നതുപോലെയാണ് ബലാത്സംഗങ്ങൾ നടക്കുന്നത്’ എന്നു സൂര്യനെല്ലി സംഭവത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞത് ഏറെ വിവാദങ്ങൾക്കു വഴി തെളിച്ചിരുന്നു. ഏഷ്യാനെറ്റിൽ ‘മുഖ്യമന്ത്രിയോടു ചോദിക്കാം’ എന്ന പേരിൽ ആഴ്ചയിലൊരിക്കൽ പൊതുജന സമ്പർക്ക പരിപാടി തന്റെ മൂന്നാം മുഖ്യമന്ത്രിപദത്തിന്റെ കാലയളവിൽ നായനാർ നടത്തിയിരുന്നു.

കൃതികൾ [തിരുത്തുക]

  • ദോഹ ഡയറി
  • സമരത്തിച്ചൂളയിൽ (മൈ സ്ട്രഗിൾസ് എന്ന സ്വന്തം ആത്മകഥയുടെ മലയാള വിവർത്തനം)
  • അറേബ്യൻ സ്കെച്ചുകൾ
  • എന്റെ ചൈന ഡയറി
  • മാർക്സിസം ഒരു മുഖവുര
  • അമേരിക്കൻ ഡയറി
  • വിപ്ലവാചാര്യന്മാർ
  • സാഹിത്യവും സംസ്കാരവും
  • ജെയിലിലെ ഓർമ്മകൾ

മരണം [തിരുത്തുക]

കണ്ണൂർ പയ്യാമ്പലം കടൽതീരത്തു് സ: ഇ കെ നായനാർ അന്ത്യവിശ്രമംകൊള്ളുന്നയിടം

ഹൃദ്രോഗത്തെത്തുടർന്ന് 2004 മേയ് 19-ന് ദില്ലിയിൽ വെച്ച് മരണമടഞ്ഞു.

മുൻഗാമി
സി.എച്ച്. മുഹമ്മദ്കോയ
കേരളത്തിലെ മുഖ്യമന്ത്രിമാർ
1980– 1981
പിൻഗാമി
കെ. കരുണാകരൻ
മുൻഗാമി
കെ. കരുണാകരൻ
കേരളത്തിലെ മുഖ്യമന്ത്രിമാർ
1987– 1991
പിൻഗാമി
കെ. കരുണാകരൻ
മുൻഗാമി
എ.കെ. ആന്റണി
കേരളത്തിലെ മുഖ്യമന്ത്രിമാർ
1996– 2001
പിൻഗാമി
എ.കെ. ആന്റണി


പുറത്തുനിന്നുള്ള കണ്ണികൾ [തിരുത്തുക]

  1. ഇ.കെ. നായനാർ, ഇ.കെ. നായനാർ. "E. K. Nayanar". കേരള നിയമസഭ. കേരള നിയമസഭ. ശേഖരിച്ചത് 24 നവംബർ 2011. 
"http://ml.wikipedia.org/w/index.php?title=ഇ.കെ._നായനാർ&oldid=1731022" എന്ന താളിൽനിന്നു ശേഖരിച്ചത്