വി.എസ്. ശിവകുമാർ
കേരള നിയമസഭയിലെ അരോഗ്യം, ദേവസ്വം എന്നീ വകുപ്പുകളുടെ മന്ത്രിയാണ് വി.എസ്. ശിവകുമാർ (ജനനം: 1960 മേയ് 30). കോൺഗ്രസ്(ഐ) അംഗമായ അദ്ദേഹം തിരുവനന്തപുരം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ.-യാണ്.
ജീവിതരേഖ [തിരുത്തുക]
കെ.വി സദാശിവൻ നായരുടെയും സുഭദ്ര അമ്മയുടെയും മകനായി 1960 മേയ് 30-ന് ജനനം. വിദ്യാർഥി-യുവജന പ്രസ്‌ഥാനത്തിലൂടെയാണ് രാഷ്‌ട്രീയ രംഗത്തേക്കെത്തിയത്. 1978-ൽ കെ.എസ്.യു. സംസ്ഥാന നിർവാഹക സമിതി അംഗമായി. 11 വർഷം യൂത്ത് കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റായിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായി പ്രവർത്തിക്കുമ്പോൾ 1999-ൽ ലോക്‌സഭയിലേക്ക് ആദ്യ മൽസരം. സി.പി.ഐ. നേതാവ് കണിയാപുരം രാമചന്ദ്രൻ, ബി.ജെ.പി. നേതാവ് ഒ. രാജഗോപാൽ എന്നിവരെ പരാജയപ്പെടുത്തി തിളക്കമാർന്ന വിജയം നേടിയെങ്കിലും പിന്നീടു സി.പി.ഐ. നേതാവ് പന്ന്യൻ രവീന്ദ്രനോടു പരാജയപ്പെട്ടു. കെ.കരുണാകരന്റെ അടുത്ത അനുയായി ആയിരുന്നെങ്കിലും കരുണാകരൻ കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിച്ചപ്പോഴും ശിവകുമാർ കോൺഗ്രസിൽ തന്നെ തുടർന്നു. പിന്നീട് നടന്ന പുനഃസംഘടനയിൽ കോൺഗ്രസ് ജില്ലാ കമ്മറ്റി പ്രസിഡന്റ് സ്ഥാനത്തെത്തി. ഇപ്പോൾ എ.ഐ.സി.സി അംഗവും കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗവുമായ അദ്ദേഹം ട്രേഡ് യൂണിയൻ രംഗത്തും സജീവമാണ് .[1] [2] 2011-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച വി.എസ്. ശിവകുമാർ 2011 മേയ് 23-ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗതാഗതം, ദേവസ്വം എന്നീ വകുപ്പുകളുടെ ചുമതലയായിരുന്നു ആദ്യം ഇദ്ദേഹം നിർവ്വഹിച്ചിരുന്നത്. 2012 ഏപ്രിലിലെ മന്ത്രിസഭാ അഴിച്ചു പണിയെത്തുടർന്ന് ഗതാഗത വകുപ്പിനു പകരമായി അരോഗ്യ വകുപ്പിന്റെ ചുമതല നൽകപ്പെട്ടു.
കുടുംബം [തിരുത്തുക]
നേമം വിക്‌ടറി ഹയർ സെക്കൻഡറി ഗേൾസ് ഹൈസ്‌കൂളിലെ അധ്യാപിക സിന്ധുവാണ് ഭാര്യ. ഗൗരി, ഗായത്രി എന്നിവരാണു മക്കൾ.