പി.കെ. കുഞ്ഞാലിക്കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുസ്ലിം ലീഗിൻറെ നേതാവും കേരളത്തിന്റെ വ്യവസായ മന്ത്രിയുമാണ് പി.കെ. കുഞ്ഞാലിക്കുട്ടി. 2011 ൽ വേങ്ങര നിയോജക മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 2001 -2005ൽ കേരളത്തിന്റെ വ്യവസായ മന്ത്രിയുമായിരുന്നു. 2003-ൽ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രി ആയിരുന്നപ്പോഴാണ്‌ കൊച്ചിയിൽ ആഗോള നിക്ഷേപക സംഗമം നടന്നത്[1]. കോഴിക്കോട് ഐസ്ക്രീം പാർലർ പെൺ‌വാണിഭക്കേസിൽ ഉൾപ്പെട്ടു എന്ന് ആരോപണമുണ്ടായതിനെ തുടർന്നാണ്‌ അദ്ദേഹം രാജി വച്ചത്[2].

ജീവിത രേഖ [തിരുത്തുക]

1951 ജനുവരി 6-ന് കേരളത്തിലെ മലപ്പുറത്ത് പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജിയുടേയും കെ.പി. ഫാത്തിമ്മക്കുട്ടിയുടേയും മകനായി ജനിച്ചു[3].


2006-ൽ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി,കുറ്റിപ്പുറത്തു നിന്ന് സി.പി.ഐ.എം. സ്വതന്ത്രനായി മത്സരിച്ച കെ.ടി ജലീലിനോട് 8781 വോട്ടുകൾക്ക് പരാജയപ്പെട്ടു[4].

അവലംബം [തിരുത്തുക]

  1. "Kerala gears up for GIM, expects big IT investment" (in English). Rediff.com. ശേഖരിച്ചത് 2009-07-22. 
  2. "ട്രൈബ്യൂൺ ഇന്ത്യ" (in English). tribuneindia.com. ശേഖരിച്ചത് 2009-04-22. 
  3. http://kerala.gov.in/index.php?option=com_content&view=article&id=119&Itemid=2287
  4. "Kuttippuram". CEOKerala. ശേഖരിച്ചത് 2009-07-22. 
"http://ml.wikipedia.org/w/index.php?title=പി.കെ._കുഞ്ഞാലിക്കുട്ടി&oldid=1723029" എന്ന താളിൽനിന്നു ശേഖരിച്ചത്