എസ്. ശർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്. ശർമ്മ
എസ്. ശർമ്മ

കേരള നിയമസഭാംഗം
പദവിയിൽ
1987 ,1991 ,1996 ,2006
മണ്ഡലം വടകര

ജനനം 1954 ഒക്ടോബർ 24 (1954-10-24) (വയസ് 57)[1]
ദേശീയത ഇന്ത്യൻ Flag of India.svg
രാഷ്ട്രീയകക്ഷി സി.പി.ഐ.(എം) South Asian Communist Banner.png


കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിൽ തീരദേശ വകുപ്പ്‌ മന്ത്രിയായിരുന്നു എസ്‌. ശർമ്മ (ജനനം: ഒക്ടോബർ 24, 1954 - ). പിതാവ്‌ ഏഴിക്കര മണ്ണപ്പശ്ശേരി ശേഖരൻ, മാതാവ്‌ കാവുക്കുട്ടി. വിദ്യാഭ്യാസം ഐ. ടി. ഐ.

[തിരുത്തുക] രാഷ്ട്രീയ ചരിത്രം

2006-ലെ കേരളാ നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ല|യിലെ വടക്കേകര നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ചു വിജയിച്ചു. 2011-ൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വൈപ്പിൻ മണ്ഡലത്തിൽ നിന്നും വിജയിച്ചു. സ്മാർട്ട്‌ സിറ്റി ചെയർമാൻ ആയിരുന്നു. നെടുംമ്പാശേരി വിമാനത്താവള ഡയറക്ടർ ബോർഡ്‌ അംഗം ആയിരുന്നു[അവലംബം ആവശ്യമാണ്].

1972-ൽ എസ്.എഫ്.ഐയിലൂടെ രാഷ്ടീയത്തിൽ എത്തി. ഡി.വൈ.എഫ്‌.ഐ.-യിലും അതിന്റെ പൂർവ്വരൂപമായിരുന്ന കെ.എസ്‌.വൈ.എഫ്-ലും നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്‌. 1973-ൽ സി.പി.എം. അംഗത്വം നേടിയ ശർമ്മ, സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം വരെ ആയി. ഇപ്പോൾ പാർട്ടി സംസ്ഥാന സമിതി അംഗമാണ്. നിയമസഭയിൽ നാലാമൂഴമാണ്‌. 1996-ലെ നായനാർ മന്ത്രിസഭയിലും അംഗമായിരുന്നു.

  1. http://www.niyamasabha.org/codes/members/sharmas.pdf
"http://ml.wikipedia.org/w/index.php?title=എസ്._ശർമ്മ&oldid=1205063" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ