ഇ. അഹമ്മദ്
| ഇ. അഹമ്മദ് | |
| ഇ. അഹമ്മദ് E. Ahamed |
|
|
പാർലമെന്റംഗം
|
|
| മണ്ഡലം | പൊന്നാനി ലോകസഭാമണ്ഡലം |
|---|---|
|
|
|
| ജനനം | 1938 ഏപ്രിൽ 29 കണ്ണൂർ, കേരളം |
| രാഷ്ട്രീയകക്ഷി | മുസ്ലീംലീഗ് |
| ജീവിതപങ്കാളി | പരേതയായ സുഹറ അഹമ്മദ് |
| മക്കൾ | 2 പുത്രരും 1 മകളും |
| താമസം | കണ്ണൂർ |
| വെബ്സൈറ്റ് | http://eahamed.com/ |
| As of September 13, 2007 | |
കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും, പതിനഞ്ചാം ലോകസഭയിൽ മലപ്പുറത്തെ പ്രതിനിധീകരിക്കുന്ന അംഗവും, മുസ്ലീംലീഗ് കേരളഘടകത്തിലെ ഒരംഗവുമാണ് ഇ. അഹമ്മദ്(ജനനം 29 ഏപ്രിൽ 1938). പതിനാലാം ലോകസഭയിലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്നു. പതിനഞ്ചാം ലോകസഭയിലും കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.[1]
ഉള്ളടക്കം |
[തിരുത്തുക] ജീവിതരേഖ
1938 ഏപ്രിൽ 29-ന് കണ്ണൂർ ജില്ലയിലെ കണ്ണൂർ സിറ്റിയിൽ ജനിച്ചു. തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, ഗവൺമെന്റ് ലോ കോളേജ് തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. ഇ.അഹമ്മദ് 5 തവണ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്(1967-1991).1982-1987 കാലത്ത് കേരള വ്യവസായ മന്ത്രിയായിരുന്നു.1991 ൽ ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.1995 ൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറിയായി.2004 ൽ വിദേശകാര്യ സഹമന്ത്രിയായി.2009 ൽ റയിൽവേ സഹമന്ത്രി.2011 ൽ വീണ്ടും വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റു.
[തിരുത്തുക] പുസ്തകങ്ങൾ
- One Foreign Journey and Numerous Memories
- A Story of Renaissance of Indian Muslims
- The Leaders I Know
[തിരുത്തുക] പതിനഞ്ചാം ലോകസഭ
പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മലപ്പുറം ലോകസഭാമണ്ഡലത്തിൽ നിന്ന് 1,15,597 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു.
[തിരുത്തുക] അവലംബം
- ↑ "59 കേന്ദ്രമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌തു" (മലയാളം ഭാഷയിൽ). മാതൃഭൂമി. മേയ് 28, 2009. http://www.mathrubhumi.com/php/newFrm.php?news_id=1229469&n_type=HO&category_id=1, ശേഖരിച്ചത്: മേയ് 28, 2009.
[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ
| പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
|---|---|
| പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ | |
- പതിനഞ്ചാം ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
- 1938-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- ഏപ്രിൽ 29-ന് ജനിച്ചവർ
- കേന്ദ്രസഹമന്ത്രിമാർ
- കേരള രാഷ്ട്രീയപ്രവർത്തകർ - അപൂർണ്ണലേഖനങ്ങൾ
- കേരളത്തിലെ മുസ്ലിം ലീഗ് നേതാക്കൾ
- പതിനഞ്ചാം ലോക്സഭയിലെ അംഗങ്ങൾ
- പതിനാലാം ലോക്സഭയിലെ അംഗങ്ങൾ
- കണ്ണൂർ ജില്ലയിൽ ജനിച്ചവർ
- ഇന്ത്യയിലെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ