എം.എ. ആന്റണി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| എം.എ. ആന്റണി | |
എം.എ. ആന്റണി |
|
|
|
|
| ജനനം | 1919 ജൂലൈ 27 കേരളം |
|---|---|
| മരണം | 1988 ജൂലൈ 22 (പ്രായം 68) കേരളം |
| പൗരത്വം | ഇന്ത്യൻ |
| രാഷ്ട്രീയ പാർട്ടി | കോൺഗ്രസ് |
കോതകുളങ്ങര നിയമസഭാ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് പ്രതിനിധിയായി ഒന്നും രണ്ടും കേരളാനിയമസഭയിൽ അംഗമായ ഒരു രാഷ്ട്രീയ നേതാവാണ് എം.എ. ആന്റണി (27 ജൂലൈ 1919 - 22 ജൂലൈ 1988). തിരുക്കൊച്ചി നിയമസഭയിലും 1954-56 ആന്റണി അംഗമായിട്ടുണ്ട്.[1]
അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ആന്റണി മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കോതകുളങ്ങര പഞ്ചായത്ത് ബോർഡംഗം, അങ്കമാലി കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിൽകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്കിന്റെ രൂപീകരണത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികൂടിയായിരുന്നു ആന്റണി.