പി.ആർ. മാധവൻ പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പന്തളം പി.ആർ. മാധവൻ പിള്ള
പി.ആർ. മാധവൻ പിള്ള

ഒന്നാം കേരള നിയമസഭയിലെ അംഗം
പദവിയിൽ
1957 – 1959
മുഖ്യമന്ത്രി ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
മുൻഗാമി ഇല്ല
പിൻഗാമി പി.സി. ആദിച്ചൻ
മണ്ഡലം കുന്നത്തൂർ

മൂന്നാം കേരള നിയമസഭയിലെ അംഗം
പദവിയിൽ
1967 – 1970
മുഖ്യമന്ത്രി ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
മുൻ‌ഗാമി ഇല്ല
പിൻ‌ഗാമി പി.ജെ. തോമസ്
മണ്ഡലം കോന്നി

ജനനം 1917 മാർച്ച് 6(1917-03-06)
മരണം 1976 സെപ്റ്റംബർ 25 (പ്രായം 59)
രാഷ്ട്രീയകക്ഷി സി.പി.ഐ.
ജീവിതപങ്കാളി എൻ. സരോജിനിയമ്മ[1]
മക്കൾ മൂന്ന് ആൺകുട്ടികൾ, മൂന്ന് പെൺകുട്ടികൾ
മതം ഹിന്ദുമതം
As of നവംബർ 3, 2011
ഉറവിടം: നിയമസഭ

ഒന്നാം കേരളനിയമസഭയിൽ കുന്നത്തൂർ നിയോജകമണ്ഡലത്തേയും മൂന്നാം നിയമസഭയിൽ കോന്നി നിയോജകമണ്ഡലത്തേയും[2] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു പി.ആർ. മാധവൻ പിള്ള എന്ന പന്തളം പി.ആർ. മാധവൻ പിള്ള(6 മർച്ച് 1917 - 25 സെപ്റ്റംബർ 1976). സി.പി.ഐ. പ്രതിനിധിയായാണ് മാധവൻ പിള്ള കേരള നിയമസഭയിലേക്കെത്തിയത്. 1917 മാർച്ച് 6ന് ജനിച്ചു. 1953-55 കാലഘട്ടങ്ങളിൽ തിരുക്കൊച്ചി നിയമസഭയിൽ ഇദ്ദേഹം അംഗമായിരുന്നു.

1938-ൽ ഒരു കോൺഗ്രസ് പ്രവർത്തകനായാണ് മാധവൻ പിള്ള രാഷ്ട്രീയ ജീവിതമാരംഭിച്ചത്, തിരുവിതാംകൂർ കോൺഗ്രസ് കമ്മിറ്റിയിൽ 1948വരെ അംഗമായിരുന്ന ഇദ്ദേഹം അതേവർഷം കമ്മ്യൂണിസ്റ്റ് പാർട്ടിയിലംഗമായി. സി.പി.ഐ. സംസ്ഥാന സമിതിയംഗം, അഖിലേന്ത്യ കിസാൻ സഭാംഗം, കേന്ദ്ര കിസാൻ കൗൺസിലംഗം, കേരള കർഷക സംഘത്തിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണാങ്ങളായ കേരളം, നവലോകം എന്നീവയുടെ എഡിറ്ററായിരുന്ന മാധവൻ പിള്ള 1948 വരെ കോൺഗ്രസ് പ്രസിദ്ധീകരണമായ യുവകേരളത്തിന്റെ മുഖ്യപത്രാധിപരും ആയിരുന്നു.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=പി.ആർ._മാധവൻ_പിള്ള&oldid=1155430" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി