കെ.സി. ജോർജ്ജ്
| കെ.സി. ജോർജ്ജ് | |
കെ.സി. ജോർജ്ജ് |
|
|
ഒന്നാം നിയമസഭയിലെ ഭക്ഷ്യമന്ത്രി
|
|
| ഔദ്യോഗിക കാലം ഏപ്രിൽ 5, 1957 - ഓഗസ്റ്റ് 31, 1959 |
|
| മുൻഗാമി | ഇല്ല |
|---|---|
| പിൻഗാമി | ഇ.പി. പൗലോസ് |
|
ഒന്നാം നിയമസഭയിലെ വനംമന്ത്രി
|
|
| ഔദ്യോഗിക കാലം ഏപ്രിൽ 5, 1957 - ഓഗസ്റ്റ് 31, 1959 |
|
| മുൻഗാമി | ഇല്ല |
|
|
|
| ജനനം | 1903 ജനുവരി 13 കേരളം |
| മരണം | 1986 ഓഗസ്റ്റ് 10 (പ്രായം 83) |
| പൗരത്വം | ഇന്ത്യൻ |
| രാഷ്ട്രീയ പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
കേരളാ നിയമസഭയിലെ ഒരു മുൻ മന്ത്രിയായിരുന്നു കെ.സി. ജോർജ്ജ് (13 ജനുവരി 1903 - 10 ഓഗസ്റ്റ് 1986). ഒന്നാം കേരള നിയമസഭയിൽ മാവേലിക്കര നിയോജകമണ്ഡലത്തേയായിരുന്നു(സി.പി.ഐ.) കെ.സി. ജോർജ്ജ് നിയമസഭയിൽ പ്രതിനിധീകരിച്ചത്. കേരള നിയമസഭയിലൽ ആദ്യമായി ഭക്ഷ്യവകുപ്പും, വനം വകുപ്പും കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു കെ.സി. ജോർജ്ജ്. 1952-54 കാലഘട്ടത്തിൽ ഇദ്ദേഹം രാജ്യസഭാംഗവുമായിരുന്നു.[1]
തിരുവിതാംകൂർ ഹൈക്കോടതയിൽ 1938വരെ ഒരഭിഭാഷകാനായിരുന്നു കെ.സി. ജോർജ്ജ്. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയംഗം, കെ.പി.സി.സി. അംഗം, എന്നീ നിലകളുലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. പുന്നപ്ര വയലാർ സമരങ്ങളിൽ മുഖ്യ പങ്ക് വഹിച്ചിരുന്ന ഇദ്ദേഹം 1939 ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായാത്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ച സമയം കേരളത്തിന്റെ പാർട്ടിചുമതല വഹിച്ചത് ജോർജ്ജായിരുന്നു.
[തിരുത്തുക] പ്രസിദ്ധീകരണങ്ങൾ
- ഇമ്മോർട്ടൽ പുന്നപ്ര-വയലാർ
- എന്റെ ജീവിത യാത്ര