ചെങ്ങന്നൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെങ്ങന്നൂർ
Kerala locator map.svg
Red pog.svg
ചെങ്ങന്നൂർ
9.3178° N 76.6117° E
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല ആലപ്പുഴ
ഭരണസ്ഥാപനങ്ങൾ നഗരസഭ
ചെയർമാൻ
വിസ്തീർണ്ണം 132.70 ച.കി.മീ. [1]ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 196547 [2]
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
689121
+0479
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കായലുകൾ,കയർ ഉൽപ്പന്നങ്ങൾ

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു പട്ടണം ആണ് ചെങ്ങന്നൂർ. ആലപ്പുഴ ജില്ലയുടെ കിഴക്കേ അറ്റത്താണ് ചെങ്ങന്നൂർ സ്ഥിതിചെയ്യുന്നത്. ചെങ്ങന്നൂർ ഒരു മുനിസിപ്പാലിറ്റി ഭരണപ്രദേശമാണ്. ചെങ്ങണുർ ആസ്ഥാനമായി അതേ പേരിൽ തന്നെ ഒരു താലൂക്കും, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തും നിലവിലുണ്ട്.

ഉള്ളടക്കം

പേരിനു പിന്നിൽ [തിരുത്തുക]

ഐതിഹ്യം [തിരുത്തുക]

പമ്പാ നദിക്കരയിലുള്ള പാണ്ഡവൻ പാറയിൽ പണ്ട് പാണ്ഡവർ തങ്ങിയിരുന്നു എന്ന് ഐതിഹ്യം ഉണ്ട്. [3]ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം പ്രശസ്തമാണ്. പാർവ്വതീദേവിയുടെ ത്രിപ്പൂത്ത്ആറാട്ട് ഉത്സവത്തിന് ആയിരക്കണക്കിനു ഭക്തജനങ്ങൾ ഇവിടെ എല്ലാ വർഷവും എത്തിച്ചേരുന്നു. ദക്ഷയജ്ഞത്തിലെ ഹോമകുണ്ഡത്തിൽ പാർവ്വതിയുടെ പൂർവജന്മമായ സതി വീണുപോയപ്പോൾ ശിവൻ സതിയുടെ ശരീരവും എടുത്ത് ക്രുദ്ധനായി താണ്ഡവനൃത്തം ചവിട്ടി എന്നും മഹാവിഷ്ണു സുദർശന ചക്രം കൊണ്ട് സതിയുടെ ശരീരം അരിഞ്ഞിട്ടു എന്നും അപ്പോൾ സതിയുടെ അടിവയറ് ഇവിടെ വീണു എന്നുമാണ് ഐതിഹ്യം. ദേവിക്ക് മാസമുറ വരുന്നതും അതിനായി തന്ത്രിയുടെ ഭാര്യ മാസത്തിൽ ചില ദിവസങ്ങൾ ദേവീ വിഗ്രഹം പ്രത്യേകമായി ശുശ്രൂഷിക്കുന്നതും ഈ ക്ഷേത്രത്തിലെ മാത്രം പ്രത്യേകതയായ ചടങ്ങ് ആണ്. ആസ്സാമിലെ കാമാഖ്യ ക്ഷേത്രവും ഇതേ ഐതിഹ്യം അവകാശപ്പെടുന്നുണ്ട്. [4] ശബരിമലയിലെ അയ്യപ്പനെ കാണുവാനായി പോകുന്ന ഭക്തജനങ്ങൾ ഈ ശിവക്ഷേത്രത്തിൽ വന്ന് ദർശനം നടത്തുന്നു. ശിവന്റെ മകൻ ആണ് അയ്യപ്പൻ എന്നാണ് വിശ്വാസം. (അയ്യപ്പൻ പന്തളം കൊട്ടാരത്തിൽ ഒരു അനാഥ ബാലൻ ആയി വളർന്നു എന്നാണ് ഐതീഹ്യം).

ചരിത്രം [തിരുത്തുക]

മാർത്താണ്ഡവർമ്മയുടെ ഭരണകാലത്ത് AD 1700നും AD 1800നും ഇടയിൽ കായംകുളവുമായുള്ള യുദ്ധത്തിൽ അദ്ദേഹം വിജയിച്ചു. കായംകുളം രാജാവുമായി സഖ്യത്തിലായിരുന്ന ബുധനൂരിലെ പ്രമാണിമാരെ ഒരു പാഠം പഠിപ്പിക്കുന്നതിനുവേണ്ടി‍ വെണ്മണി, ബുധനൂർ‍, പാണ്ടനാട് വഴി ഒഴുകിയിരുന്ന അച്ചൻകോവിലാർ വെണ്മണിയിലെശാർങ്ങക്കാവ് ക്ഷേത്രത്തിന് തൊട്ടുപടിഞ്ഞാറ് പുത്താറ്റിൻകര എന്ന സ്ഥലത്തുനിന്നും പുതിയ ആറുവെട്ടി ഗതിമാറ്റി വെട്ടിയാർ‍(വെട്ടിയ ആറ്) കൊല്ലകടവ് വഴി ഒഴുക്കുകയുണ്ടായി[5]

ഭൂമിശാസ്ത്രം [തിരുത്തുക]

തിരുവനന്തപുരം നഗരത്തിന് 117 കിലോമീറ്റർ വടക്കായി ആണ് ചെങ്ങന്നൂ‍ർ സ്ഥിതിചെയ്യുന്നത്. എം.സി. റോഡ് തിരുവനന്തപുരത്തിനെ ചെങ്ങന്നൂരുമായി യോജിപ്പിക്കുന്നു. പമ്പാനദി ചെങ്ങന്നൂർ കൂടി ഒഴുകുന്നു. പത്തനംതിട്ട ജില്ലയുടെ അതിരിലാണ് ചെങ്ങന്നൂർ. മുളക്കുഴ, വെണ്മണി, ചെറിയനാട്, ആലാ, പുലിയൂർ, ബുധനൂർ, പാണ്ടനാട്, തിരുവൻ‍വണ്ടൂർ. മാന്നാർ എന്നീ പഞ്ചായത്തുകളും ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയും ആണ് ഇന്ന് ചെങ്ങന്നൂർ താലൂക്കിനു കീഴിലുള്ളത്.

ജനസംഖ്യ [തിരുത്തുക]

2001-ലെ ഇന്ത്യൻ കാനേഷുമാരി അനുസരിച്ച് ചെങ്ങന്നൂരിലെ ജനസംഖ്യ 25,391 ആണ്. ഇതിൽ പുരുഷന്മാർ 48%-ഉം സ്ത്രീകൾ 52%-ഉം ആണ്. ചെങ്ങന്നൂരിലെ ശരാശരി സാക്ഷരതാ നിരക്ക് 88% ആണ്. ജനസംഖ്യയിലെ 9% ജനങ്ങൾ 6 വയസ്സിനു താഴെയുള്ള കുട്ടികൾ ആണ്.

ആരാധനാലയങ്ങൾ [തിരുത്തുക]

വിദ്യാഭ്യാസ സ്ഥാ‍പനങ്ങൾ [തിരുത്തുക]

  • ചെങ്ങന്നൂർ ക്രിസ്ത്യൻ കോളെജ്
  • ചെങ്ങന്നൂർ എഞ്ചിനീയറിംഗ്‌ കോളേജ്‌
  • ഗവൺ‌മെ‌ന്റ് ഐ.ടി.ഐ. ചെങ്ങന്നൂർ
  • ഗവൺ‌മെ‌ന്റ് ഐ.ടി.ഐ.(വുമൺ) ചെങ്ങന്നൂർ
  • ശ്രീനാരായണ കോളെജ്,ആലാ, ചെങ്ങന്നൂർ
  • ശ്രീ അയ്യപ്പ കോളെജ്, എരമല്ലിക്കര
  • സെന്റ് ഗ്രിഗോറിയോസ് സ്കൂൾ, ചെങ്ങന്നൂർ
  • എം.എം.എ.ആർ സ്കൂൾ
  • കള്ളിശ്ശേരി ഹൈസ്കൂൾ
  • പുത്തൻ‌കാവ് മെട്രോപ്പോളിറ്റൻ ഹൈസ്കൂൾ
  • എബെനെസെർ ഇ.എം. ഹൈസ്കൂൾ, കല്ലിശ്ശേരി
  • ഗവണ്മെന്റ് ബോയ്സ് സ്കൂൾ
  • ഗവണ്മെന്റ് ഗേൾസ് സ്കൂൾ
  • സെന്റ് ആൻസ് സ്കൂൾ
  • തലപ്പനങ്ങാട് എൽ.പി. സ്കൂൾ
  • S.H.V.H.S KARAKKAD'
  • Govt. L.P.S KARAKKAD
  • ശാലേം യു.പി. സ്കൂൾ, വെണ്മണി, കൊഴുവല്ലൂർ
  • സെന്റ് ജോർജ്ജ് പബ്ലിക് സ്കൂൾ കൊഴുവല്ലൂർ
  • സെന്റ് മേരീസ് റെസിഡെൻഷ്യൽ മൂലക്കര
  • ദേവസ്വം ബോർഡ് ഹൈസ്കൂൾ, ചെറിയനാട്
  • ശ്രീവിജയേശ്വരി ഹൈസ്കൂൾ, ചെറിയനാട്
  • സെന്റ് ജൂഡ്സ് യു.പി. സ്കൂൾ, വെണ്മണി
  • ഗവണ്മെന്റ് ഹൈസ്കൂൾ, പുലിയൂർ
  • എസ്.എൻ.വി.എച്.എസ്. വന്മഴി
  • സ്നേഹഗിരി യു.പി. സ്കൂൾ, പുലിയൂർ
  • സി.എം.എസ്. യൂ.പി സ്കൂൾ, കോടുകുളഞ്ഞി
  • ജോൺ മെമ്മോറിയൽ ഹൈ സ്കൂൾ, കോടുകുളഞ്ഞി
  • ഗവണ്മെന്റ് VHSS മുളക്കുഴ
  • ഗവണ്മെന്റ് LPS അരീക്കര
  • SNDP . UPS അരീക്കര

ചിത്രങ്ങൾ [തിരുത്തുക]

karakkad S.H.V.H.S

അവലംബം [തിരുത്തുക]

[5]

  1. ചെങ്ങണൂർ.net ശേഖരിച്ചതിയ്യതി 2007 മാർച്ച് 29
  2. മേൽ പ്രസ്താവിച്ച് സൈറ്റ്
  3. ചെങ്ങണൂർ.net ശേഖരിച്ചതിയ്യതി 2007 മാർച്ച് 29
  4. മഹാദേവക്ഷേത്രത്തിന്റെ സൈറ്റിലെ ഐതിഹ്യത്തെക്കുറിച്ചുള്ള താൾ ശേഖരിച്ച തിയ്യതി 2007 മാർച്ച് 29
  5. 5.0 5.1 വെണ്മണി ഗ്രാമ പഞ്ചായത്ത്,ജനകീയാസൂത്രണം-സമഗ്രവികസനരേഖ 1996

പുറത്തുനിന്നുള്ള കണ്ണികൾ [തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Chengannur എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ചെങ്ങന്നൂർ&oldid=1738234" എന്ന താളിൽനിന്നു ശേഖരിച്ചത്